കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീർ വിഷയത്തിൽ ആശങ്കയറിയിച്ച് ആംഗല മെർക്കൽ; സാഹചര്യങ്ങൾ മെച്ചപ്പെടണം

Google Oneindia Malayalam News

ദില്ലി: കശ്മീർ വിഷയത്തിൽ ആശങ്കയറിയിച്ച് ജർമൻ ചാൻസലർ ആംഗല മെർക്കൽ. കശ്മീരിലെ ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ അസന്തുലിതമാണെന്നും ഇത് മെച്ചപ്പെടുത്തണമെന്നും ഇന്ത്യാ സന്ദർശനം തുടരുന്ന ആംഗല മെർക്കൽ ജർമ്മൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ചിദംബരം പൂർണ ആരോഗ്യവാനെന്ന് എയിംസ് റിപ്പോർട്ട്, ഇടക്കാല ജാമ്യഹർജി ദില്ലി ഹൈക്കോടതി തള്ളിചിദംബരം പൂർണ ആരോഗ്യവാനെന്ന് എയിംസ് റിപ്പോർട്ട്, ഇടക്കാല ജാമ്യഹർജി ദില്ലി ഹൈക്കോടതി തള്ളി

കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാണെങ്കിലും മേഖലയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതികൾ അറിയാൻ താൽപര്യമുണ്ടെന്നും ആംഗല മെർക്കൽ വ്യക്തമാക്കി. ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടേണ്ടതുണ്ടെന്നും ജർമൻ ചാൻസലർ വ്യക്തമാക്കി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് പ്രതികരണം.

germany

സുസ്ഥിര വികസനം, കാലാവസ്ഥ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ പ്രവർത്തിക്കാൻ ജർമനിക്കും താൽപര്യമുണ്ടെന്ന് സംയുക്ത വാർത്താ സമ്മേളനത്തിൽ ആംഗല മെർക്കൽ പറഞ്ഞു. ഭീകരവാദം നേരിടാൻ ജർമ്മനിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 17 കരാറുകളിൽ ഇന്ത്യയും ജർമ്മനിയും ഒപ്പുവെച്ചു,

English summary
German chancellor Angela Merkel about Kashmir issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X