യമനില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ രക്ഷിച്ചതിന് നന്ദി അറിയിച്ച് ജര്‍മ്മനി
ദില്ലി: ആഭ്യന്തര യുദ്ധം നടക്കുന്ന യമനില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ രക്ഷിച്ചതിന് ജര്‍മ്മനി ഇന്ത്യയോട് നന്ദി പറഞ്ഞു . ജര്‍മ്മന്‍ അംബാസഡര്‍ മൈക്കല്‍ സ്റ്റീനറാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും നന്ദി അറിയിച്ചത് .
മൈക്കല്‍ സ്റ്റീനര്‍ തന്റെ ട്വിറ്ററിലാണ് പധാനമന്ത്രിയ്ക്കും വിദേശകാര്യമന്ത്രിയ്ക്കുമിള്ള നന്ദി അറിയിച്ചത്.കൂടാതെ മാലിദ്വീപ് വിദ്യാഭ്യാസമന്ത്രി ഡോ അബ്ദുള്ള നസീറും കേന്ദ്ര സര്‍ക്കാരിന് നന്ദി അറിയിച്ചിട്ടുണ്ട്.

നേരത്തെ അമേരിക്ക ഉള്‍പ്പെടെ 26 രാജ്യങ്ങള്‍ ഇന്ത്യയോട് സഹായം അഭ്യര്‍ത്ഥിച്ചതായി വിദേശകാര്യ വക്താവ് സയ്യദ് അക്ബറുദ്ദീന്‍ അറിയിച്ചിരുന്നു.യെമനിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായുള്ള ഇന്ത്യയുടെ ഓപ്പറേഷന്‍ രാഹത് വന്‍ വിജയമായിരുന്നു.
India helped evacuate also Germans out of Yemen. Thank you India! @narendramodi @MEAIndia @SushmaSwaraj
— Michael Steiner (@Amb_MSteiner) April 7, 2015 എന്നാല്‍ ആഭ്യന്തര യുദ്ധം രൂക്ഷമായതിനാല്‍ സനായില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ ബുധനാഴ്ച അവസാനിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കടല്‍ മാര്‍ഗ്ഗമുള്ള രക്ഷാപ്രവര്‍ത്തനം തുടരും.












Click it and Unblock the Notifications