കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് ലൈക്ക് മൂന്ന് ലക്ഷം കടത്തണം: എംപിമാര്‍ക്ക് മോദിയുടെ കര്‍ശന നിര്‍ദേശം, ലക്ഷ്യത്തിലെത്തി

Google Oneindia Malayalam News

Recommended Video

cmsvideo
ബി.ജെ.പി. എം. പി മാർ എഫ് ബിയിൽ 3 ലക്ഷം ലൈക് എങ്കിലും നേടണമെന്ന് മോദി | Oneindia Malayalam

ദില്ലി: ബിജെപി എംപിമാരോട് സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടാനുള്ള നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോ ബിജെപി എംപിയുെ ഫേസ്ബുക്ക് പേജില്‍ മൂന്ന് ലക്ഷം ലൈക്ക് വീതം ഉണ്ടാക്കാനാണ് മോദി നല്‍കിയ നിര്‍ദേശം. ലക്ഷ്യം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ നിയമസഭാ മണ്ഡലത്തിലെ പ്രവര്‍ത്തകരുമായും വീഡിയോ കോളില്‍ സംവദിക്കുമെന്നും മോദി വാഗ്ദാനം നല്‍കിയിട്ടുണ്ട്. ബിജെപി നേതാക്കളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി സംഘടിപ്പിച്ച അത്താഴവിരുന്നില്‍ വച്ചാണ് പ്രധാനമന്ത്രി എംപിമാര്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്. എംപിമാര്‍ പങ്കെടുത്ത അത്താഴവിരുന്നില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും സാന്നിധ്യമറിയിച്ചിരുന്നു. 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായായാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടാന്‍ മോദി എംപിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

 ഫേസ്ബുക്ക് ലൈക്ക് മൂന്ന് ലക്ഷം!!

ഫേസ്ബുക്ക് ലൈക്ക് മൂന്ന് ലക്ഷം!!


ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സജീവമായി ഇടപെടുന്ന എംപിയെ മോദി അഭിനന്ദിച്ചിരുന്നു. മൂന്ന് ലക്ഷം ലൈക്കുള്ള പേജുകളെകളെക്കുറിച്ച് അന്വേഷിച്ച ശേഷമാണ് സ്വന്തം പേജിലെ ലൈക്ക് ഉയര്‍ത്താന്‍ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഫേസ്ബുക്ക് പേജില്‍ മൂന്ന് ലക്ഷം ലൈക്ക് എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതോടെ ഓരോ മണ്ഡലങ്ങളിലുമുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോളില്‍ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അതേ സമയം യഥാര്‍ത്ഥ ലൈക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതിനാല്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ സേവനം ഉപയോഗിക്കാന്‍ കഴിയില്ലെന്ന കാര്യവും എംപിമാര്‍ ചൂണ്ടിക്കാണിക്കുന്നു.

 സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം

ജനങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും നിലിനിര്‍ത്താനും സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളെ പരമാവധി ഉപയോഗപ്പെടുത്താനാണ് മോദി നിര്‍ദേശിച്ചിട്ടുള്ളത്. ഇതിന് പുറമേ സാമൂഹിക ക്ഷേമ പദ്ധതികളെ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് പ്രമോട്ട് ചെയ്യാനും മോദി പറയുന്നു. ബിജെപി എംപിമാരില്‍ 43 പേര്‍ക്ക് ഫേസ്ബുക്ക് പേജില്ലെന്നും 77 എംപിമാരുടേത് വേരിഫൈ ചെയ്യാത്ത അക്കൗണ്ടുകളുമാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ പ്ലാറ്റ്ഫോമുകളെ ഫലപ്രദമായി ഉപയോഗിക്കാനാണ് മോദി നല്‍കിയിട്ടുള്ള നിര്‍ദേശം. എന്നാല്‍ നരേന്ദ്രമോദി ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് ബിജെപിയ്ക്ക് തിരിച്ചടിയാനും. ക്യാമറ, ഓഡിയോ റെക്കോര്‍ഡിംഗ്, ലൊക്കേഷന്‍, ഫോട്ടോഗ്രാഫുകള്‍, കോണ്ടാക്ടുകള്‍ എന്നിങ്ങളെ 22 ഇന്‍പുട്ടുകളില്‍ നിന്നുള്ള വിവരങ്ങളാണ് നമോ ആപ്പ് ചോര്‍ത്തുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് പിന്നാലെ അടുത്ത വിവാദത്തിനും നമോ ആപ്പ് തിരികൊളുത്തിക്കഴിഞ്ഞിട്ടുണ്ട്.

 കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം

കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം


ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡാറ്റാ അനലിറ്റിക്സ് കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്കയുടെ വിവാദങ്ങള്‍ കെട്ടടങ്ങുന്നിതിനിടെയാണ് ഫേസ്ബുക്ക് ഇടപെടല്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ അനുമതിയില്ലാതെ ശേഖരിച്ച് തിരഞ്ഞെടുപ്പില്‍ ഇടപെടല്‍ നടത്തിയെന്നാണ് കമ്പനിയ്ക്കെതിരെയുള്ള ആരോപണം. ഇന്ത്യയും യുഎസും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഫേസ്ബുക്ക് വഴി ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 2016ലെ യുഎസ് പ്രസി‍ഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായ നീക്കം നടത്തിയെന്നും ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയെന്നുമാണ് കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് എതിരെയുള്ള കുറ്റം.

 തെറ്റിന് കുറ്റസമ്മതവും മാപ്പും

തെറ്റിന് കുറ്റസമ്മതവും മാപ്പും


അ‍ഞ്ച് കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയെന്നത് തെളിഞ്ഞതോടെ ഫേസ്ബുക്ക് കുറ്റം സമ്മതിച്ച് മാപ്പുപറഞ്ഞിരുന്നു. കേംബ്രിഡ്ജ് അനലിറ്റിക്ക വിഷയത്തില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ബ്രിട്ടീഷ് പത്രങ്ങളില്‍ മുഴുവന്‍ പേജ് പരസ്യവും നല്‍കിയിരുന്നു. പരസ്യത്തിലായിരുന്നു ഫേസ്ബുക്ക് സ്ഥാപകന്റെ മാപ്പപേക്ഷ. സുക്കര്‍ബര്‍ഗിന്റെ ഒപ്പോടെ നല്‍കിയ പരസ്യത്തില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഫേസ്ബുക്കില്‍ നിക്ഷിപ്തമാണെന്നും അതിന് സാധിച്ചില്ലെങ്കില്‍ തങ്ങള്‍ അര്‍ഹരല്ലെന്നും വ്യക്തമാക്കുന്നു.

<strong>നിന്ന് കത്തുന്ന ഷോപ്പിംഗ് കോംപ്ലക്സിലെ മൂന്നാം നിലയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ആളുകള്‍ താഴേക്ക് ചാടി.. കുഞ്ഞ് കുട്ടികൾ ഉള്‍പ്പെടെ.. കരളലയിക്കുന്ന കാഴ്ചകൾ!!</strong>നിന്ന് കത്തുന്ന ഷോപ്പിംഗ് കോംപ്ലക്സിലെ മൂന്നാം നിലയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ആളുകള്‍ താഴേക്ക് ചാടി.. കുഞ്ഞ് കുട്ടികൾ ഉള്‍പ്പെടെ.. കരളലയിക്കുന്ന കാഴ്ചകൾ!!

<strong><br>കളി ഇന്ത്യയോട് വേണ്ട... ഏത് സാഹര്യത്തിലും ചൈനയെ നേരിടാൻ തയ്യാർ, ഡോക്‌ലാം വിഷയം വീണ്ടും കത്തുന്നു! </strong>
കളി ഇന്ത്യയോട് വേണ്ട... ഏത് സാഹര്യത്തിലും ചൈനയെ നേരിടാൻ തയ്യാർ, ഡോക്‌ലാം വിഷയം വീണ്ടും കത്തുന്നു!

English summary
Prime Minister Narendra Modi has asked each Bharatiya Janata Party (BJP) MP to get at least 300,000 likes on their Facebook page, and offered to hold a live video call with workers from their constituencies if the target is achieved, according to three leaders from the party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X