കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരാളെയെങ്കിലും വന്ധ്യംകരണത്തിന് എത്തിക്കുക; അല്ലെങ്കില്‍ വിരമിക്കലിന് തയ്യാറാകുക: സര്‍ക്കുലര്‍

Google Oneindia Malayalam News

ഭോപ്പാല്‍: കുടുംബാസൂത്രണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവാദ സര്‍ക്കുലര്‍ പുറത്തിറക്കി മധ്യപ്രദേശ് സര്‍ക്കാര്‍. മാര്‍ച്ച് അവസാനത്തോടെ ഓരോ ആരോഗ്യ പ്രവര്‍ത്തകനും വന്ധ്യകരണത്തിനായി പുരുഷന്മാരെ ഹാജരാക്കണമെന്നും അല്ലാത്ത പക്ഷം നിര്‍ബന്ധിത വിരമിക്കലിന് തയ്യാറാകണമെന്നുമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ സര്‍ക്കുലര്‍ നല്‍കിയിട്ടുള്ളത്.

ബെംഗളൂരു- പെരിന്തല്‍മണ്ണ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു: അപകടം മൈസൂരുവില്‍!! മറിഞ്ഞത് കല്ലട ബസ് ...
സംസ്ഥാനത്തെ കുടുംബാസൂത്രണ പരിപാടിയില്‍ പുരുഷന്മാരുടെ പങ്കാളിത്തം ഉയര്‍ത്തുന്നതിന് വേണ്ടി ഫെബ്രുവരി 11നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. എന്നാല്‍ വിവാദമായതോടെ സര്‍ക്കാര്‍ സര്‍ക്കുലര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. 2019-2020ലെ കുടുംബാസൂത്രണ പദ്ധതിയില്‍ പുരുഷന്മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് വേണ്ടി നാഷണല്‍ ഹെല്‍ത്ത് മിഷനാണ് പുതിയ ദൗത്യം ആരംഭിച്ചിട്ടുള്ളത്. വന്ധ്യംകരണത്തിന് ഹാജരാകുന്ന പുരുഷന്മാരുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണിത്.

kamalnath01-1

ദേശീയ കുടുംബാരോഗ്യ സര്‍വേ -4 പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മധ്യപ്രദേശില്‍ 0.5 ശമാനം പുരുഷന്മാര്‍ മാത്രമാണ് വന്ധ്യംകരണത്തിന് വിധേയരൈവുന്നത്. കുടുംബാസൂത്രണ പദ്ധതി പ്രകാരം പ്രതിവര്‍ഷം അഞ്ചിനും പത്തിനുമിടയിലുള്ള പുരുഷന്മാരെയെങ്കിലും വന്ധ്യംകരണത്തിന് എത്തിക്കുകയും വന്ധ്യംകരിച്ചെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്നാണ് ചട്ടം.

ഒരു പുരുഷനെയെങ്കിലും വന്ധ്യംകരിക്കുന്നതിനായി എത്തിക്കാത്ത ആരോഗ്യവകുപ്പ് ജീവനക്കാരുടെ ശമ്പളം തടഞ്ഞുവെക്കുകയോ നിര്‍ബന്ധിത വിരമിക്കലിന് വിധേയമാക്കുകയോ ചെയ്യുമെന്നാണ് സര്‍ക്കാര്‍ ഉത്തരവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിര്‍ദേശം പാലിക്കാത്തവരുടെ പേരുകള്‍ നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശിക്കുമെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാണിക്കുന്നു.

ബലാല്‍ക്കാരമായി വന്ധ്യംകരണം നടപ്പിലാക്കണമെന്നല്ല ആവശ്യപ്പെട്ടുന്നത്. ബോധവല്‍ക്കരണം ശക്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് എന്‍എച്ച്എം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രഗ്യ തിവാരി പറയുന്നത്. കുടുബാസൂത്രണം ആഗ്രഹിക്കുന്ന നിരവധി പേരുണ്ടെന്നും ഇവര്‍ക്ക് വന്ധ്യംകരണം സംബന്ധിച്ച വിവരങ്ങളെക്കുറിച്ച് അറിയില്ലെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു വര്‍ഷത്തിനകം ഒരാളെപ്പോലും വന്ധ്യംകരണത്തിനായി എത്തിക്കാന്‍ കഴിയാത്തത് ആരോഗ്യവകുപ്പ് ജീവനക്കാരുടെ കഴിവില്ലായ്മയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

English summary
Get at least one man sterlisied or lose job: Kamal Nath govt’s direction to health workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X