• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നീരവിന്‍റെയും മെഹുല്‍ ചോക്സിയുടേയും പാസ്പോർട്ടുകൾ‍ റദ്ദാക്കി!! ഇന്ത്യയിലേയ്ക്കെത്തിക്കും!!

ദില്ലി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് പുറത്തുവന്നതിന് പിന്നാലെ നീരവ് മോദിയുടേയും മെഹുൽ ചോക്സിയുടേയും പാസ്പോർട്ടുകൾ സർക്കാർ റദ്ദാക്കി. സർക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 11,300 കോടി രൂപയുടെ തട്ടിപ്പ് നടത്തി നീരവ് മോദിയും ബന്ധു മെഹുൽ‍ ചോക്സിയും രാജ്യം വിട്ടതോടെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കം. ശനിയാഴ്ചയാണ് പാസ്പോർട്ട് റദ്ദാക്കിയ വാര്‍ത്ത പുറത്തുവരുന്നത്.

കഴിഞ്ഞ ഏഴ് വർ‍ഷമായി ബിസിനസുകാര്‍ക്ക് ബാങ്ക് ഗ്യാരണ്ടിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടുകള്‍ നടത്താൻ സൗകര്യം നൽകുന്ന ബയേഴ്സ് ക്രെഡിറ്റ് രേഖകള്‍ ഉപയോഗിച്ചായിരുന്നു നീരവ് പഞ്ചാബ് നാഷണൽ‍ ബാങ്കിൽ നിന്ന് 11,300 കോടി രൂപ തട്ടിയത്. ജനുവരി 31നാണ് കേസിൽ സിബിഐ ‍നീരവ് മോദി, മെഹുൽ‍ ചോക്സി എന്നിവര്‍ക്കെതിരെ എഫ്ഐആർ രജിസ്റ്റർ‍ ചെയ്തത്.

 ബൊട്ടീക് ശൃംഖലയുടെ തലപ്പത്ത്

ബൊട്ടീക് ശൃംഖലയുടെ തലപ്പത്ത്

ന്യൂയോർക്ക് മുതൽ ബെയ്ജിംഗ് വരെ ബൊട്ടീക് ശൃംഖലയുള്ള വജ്രവ്യാപാരി നീരവ് മോദിയും ബന്ധു മെഹുൽ ചോക്സിയും ചേര്‍ന്നാണ് ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തെ സാമ്പത്തിക തട്ടിപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുള്ളത്. പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് 11,300 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോദിയും ചോക്സിയും ഇന്ത്യ വിട്ടതോടെ ഇരുവരെയും നിയമത്തിന് മുമ്പിലെത്തിക്കാനുള്ള സാധ്യതകൾ അടയുകയായിരുന്നു.

പാസ്പോർട്ട് റദ്ദാക്കി

പാസ്പോർട്ട് റദ്ദാക്കി

സെലിബ്രിറ്റി വജ്രവ്യാപാരി നീരവ് മോദിയുടേയും ബന്ധുവും ഗീതാഞ്ജലി ഗ്രൂപ്പിന്റെ ഉടമയായ മെഹുൽ ചോക്സിയുടേയും പാസ്പോര്‍ട്ടുകൾ‍ നാല് ആഴ്ചത്തേയ്ക്ക് റദ്ദാക്കിയതായി വിദേശകാര്യ മന്ത്രാലയമാണ് വ്യക്തമാക്കിയത്. എന്നാല്‍ രേഖകൾ റദ്ദാക്കുന്നതിന് മുമ്പായി ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ചയാണ് പാസ്പോർട്ട് റദ്ദാക്കിയത്.

തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം പിഎൻബി ജീവനക്കാർ

തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം പിഎൻബി ജീവനക്കാർ

പഞ്ചാബ് നാഷണൽ ബാങ്ക് ഉദ്യോഗസ്ഥനായ രാജേഷ് ജിന്‍ഡാലാണ് തട്ടിപ്പ് കേന്ദ്രം. പഞ്ചാബ് നാഷണൽ‍ ബാങ്കിന്റെ ബ്രാഡി ബ്രാഞ്ചിലെ മുൻ‍‌ തലവനായിരുന്നു ജിൻഡാല്‍. 11.300 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ ജിൻഡാലിനെ അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പിന്റ കഥകൾ പുറത്തുവന്നത്. പിഎൻബി മാനേജിംഗ് ഡയറക്ടർ സുനിൽ മേത്ത, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നിവരെ കേസുമായി ബന്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥർ‍ ചോദ്യം ചെയ്തുുവരികയാണ്.

 സ്ഥാവര ജംഗമവസ്തുുക്കൾ ജപ്തി ചെയ്തു

സ്ഥാവര ജംഗമവസ്തുുക്കൾ ജപ്തി ചെയ്തു

പ്രിവൻ‍ഷന്‍‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരം നീരവ് മോദിയുടെ പെന്റ് ഹൗസ് ഉൾപ്പെടെയുള്ള വസ്തുുവകകൾ‍ ജപ്തി ചെയ്യുന്നതിനായി ഉത്തരവ് പുറപ്പെടുവിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്. 81.16 കോടി രൂപ മൂല്യമുള്ള പെന്റ് ഹൗസിൽ‍ 15.45 കോടി മൂല്യമുള്ള മൂന്ന് ഫ്ലാറ്റുകളാണുള്ളത്. മുംബൈയിലെ വോർളിയിൽ‍ അറബിക്കടലിന് അഭിമുഖമായാണ് സമുദ്രമഹൽ അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. നീരവ് മോദിയുടെ 523.72 കോടി രൂപ വിപണി മൂല്യമുള്ള സ്ഥാവര ജംഗമവസ്തുുക്കളും എന്‍ഫോഴ്സ്മെന്റ് ജപ്തി ചെയ്തിട്ടുണ്ട്.

 വീടും ഓഫീസും കണ്ടുകെട്ടി

വീടും ഓഫീസും കണ്ടുകെട്ടി

ആറ് താമസയോഗ്യമായ സ്വത്തുക്കൾ, പത്തോളം ഓഫീസുകൾ, പൂനെയിലെ രണ്ട് ഫ്ലാറ്റുകൾ, സോളാര്‍ പവര്‍ പ്ലാന്‍റ്, അലിബോഗിലെ ഫാം ഹൗസ്, അഹമ്മദ്നഗറിലെ 135 ഏക്കറോളം ഭൂമി എന്നിവയും എന്‍ഫോഴ്സ്മെന്റ് ജപ്തി ചെയ്തിട്ടുണ്ട്. നേരത്തെ നീരവ് മോദിയുടെ വീട് റെയ്ഡ് ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വജ്രം, സ്വർണ്ണം, മൂല്യമേറിയ കല്ലുകൾ, ഷെയറുകള്‍, ബാങ്ക് നിക്ഷേപങ്ങൾ, വിലപിടിപ്പുള്ള കാറുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. ഫെബ്രുവരി 14നായിരുന്നു സംഭവം. 11,300 കോടിയുടെ പ‍ഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദിക്കെതിരെ ക്രിമിനൽ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സിബിഐ ഉള്‍പ്പെടെ ആറോളം കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിവരുന്നത്.

പിഎന്‍ബി തട്ടിപ്പ്: എന്‍ഫോഴ്സ്മെന്റ് ജപ്തി ചെയ്തത് 523 കോടിയുടെ സ്വത്തുക്കൾ: ഫാം ഹൗസും സോളാർ പ്ലാന്റും കൈവിട്ടുപോയി!! സിബിഐയും പിടിമുറുക്കുന്നു!

English summary
The government has cancelled passports of celebrity diamond designer Nirav Modi and uncle Mehul Choksi who accuse a staggering bank fraud.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more