കെജ്രിവാളിന്റെ വീട്ടിനുമുന്നില്‍ ആത്മഹത്യാശ്രമം, ജയിലില്‍ പോകാന്‍ തയ്യാറായിക്കൊള്ളാന്‍ ബിജെപി
ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിനുമുന്നില്‍ മധ്യവയസ്‌കന്റെ ആത്മഹത്യാശ്രമം. വിഷം കഴിച്ചാണ് 42കാരന്റെ ആത്മഹത്യാശ്രമം. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിച്ചുവെന്നാരോപിച്ചാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്ന് പറയുന്നു. പീഡനക്കേസില്‍ ഇയാള്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.
അനൂപ് സിങ് എന്ന ധാബ്രി സ്വദേശിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ ലോക് നായ്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തന്നെ കള്ള കേസില്‍ കുടുക്കിയതാണെന്നും ഇതേക്കുറിച്ച് സംസാരിക്കാനാണ് ഇയാള്‍ കെജ്രിവാളിന്റെ വീട്ടില്‍ എത്തിയതെന്നും പോലീസ് പറയുന്നു.

അതേസമയം, കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അഴിമതി ആരോപണമുന്നയിച്ച അരവിന്ദ് കെജ്രിവാളിനെതിരെ വിമര്‍ശിച്ച് ബിജെപി വീണ്ടും രംഗത്തെത്തി. കെജ്രിവാള്‍ ജയിലില്‍ പോകാന്‍ തയ്യാറായിക്കോളൂ എന്ന ഭീഷണി സ്വരമാണ് ബിജെപി ഉയര്‍ത്തിയത്. കെജ്രിവാളിനെതിരെ ജെയ്റ്റ്‌ലി മാനനഷ്ടക്കേസ് കൊടുത്ത സാഹചര്യത്തില്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
നിയമവിരുദ്ധ പ്രവര്‍ത്തനമാണ് കെജ്രിവാള്‍ നടത്തുന്നതെന്നും ബിജെപി നേതാക്കള്‍ ആരോപിക്കുന്നു. അദ്ദേഹത്തിന്റെ ഭരണം തികച്ചും പരാജയമാണ്. ഇത് മറച്ചുവെക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.












Click it and Unblock the Notifications