കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോണടിച്ചാല്‍ 2,000 രൂപ പിഴ; ഡ്രൈവര്‍മാരെ കുടുക്കാന്‍ സര്‍ക്കാരിന്റെ പുതിയ നിയമം

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: ഹോണ്‍ മുഴക്കി ശബ്ദമലിനീകരണമുണ്ടാക്കുന്ന ഡ്രൈവര്‍മാരില്‍ നിന്നും വന്‍ പിഴ ഈടാക്കാന്‍ മഹാരാഷ്ട്രയില്‍ പുതിയ നിയമം വരുന്നു. ഓരോതവണയും 2,000 രൂപ പിഴയാടാക്കാനുള്ള നിയമമാണ് മഹാരാഷ്ട്ര നിയമസഭ പാസാക്കിയത്. ഇത് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്നും മഹാരാഷ്ട്ര അഡ്വ. ജനറല്‍ അഷുതോഷ് കുംഭകോണി ഹൈക്കോടതിയെ അറിയിച്ചു.

ശബ്ദമലിനീകരണത്തിനെതിരായുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഗണേശോത്സവ്, നവരാത്രി ഉത്സവം തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ ശബ്ദമലിനീകരണം വളരെ ഉയര്‍ന്ന തോതിലാണെന്ന് പരാതിക്കാര്‍ പറയുന്നു. വിഷയത്തില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരില്‍നിന്നും വിശദീകരണം തേടിയിരുന്നു.

using-the-horn

പുതിയ നിയമപ്രകാരം അമിതമായ അളവിലും അനാവശ്യവുമായും നിരന്തരം ഹോണ്‍ മുഴക്കുക, പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുക തുടങ്ങിയവ ചെയ്താല്‍ ഡ്രൈവര്‍മാര്‍ ഓരോ തവണയും രണ്ടായിരം രൂപവീതം പിഴ നല്‍കേണ്ടിവരും. സൈലന്‍സ് സോണ്‍ എന്ന പേരില്‍ മഹാരാഷ്ട്രയില്‍ വിവിധയിടങ്ങള്‍ അടയാളപ്പെടുത്തും. അര്‍ബന്‍, സിറ്റി ഏരിയകളിലെ ഈ പ്രദേശത്ത് ഹോണ്‍ മുഴക്കുന്നവരെ നിരീക്ഷിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം.


English summary
Get ready to pay 2,000 every time you honk needlessly or in silence zone in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X