കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജവാന്മാർ കൊല്ലപ്പെട്ട രാത്രികളിൽ രാജ്നാഥ് സിങ് ഉറങ്ങാറില്ല; വിമർശനത്തിനിടെ വികാരഭരിതനായി മന്ത്രി!

Google Oneindia Malayalam News

ലക്നൗ: ജമ്മുകാശ്മീരില്‍ സ്ഥിതി നിയന്ത്രിക്കാന്‍ കേന്ദ്രത്തിനാവുന്നില്ലെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെ വികാര നിർഭരമായ പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രംഗത്ത്. ജവാന്‍മാരുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്. അതിര്‍ത്തിയില്‍ ജവാന്‍മാര്‍ കൊല്ലപ്പെടുന്ന രാത്രികളിലൊന്നും ഞങ്ങൾക്ക് ഉറങ്ങാന്‍ പറ്റാറില്ലെന്ന് അദ്ദേഹം പറഞ്ഞു.

<strong>ആധാർ വിധി ചരിത്രപരം; 900 കോടി രൂപ സർക്കാരിന് മിച്ചം പിടിക്കാം, ടെലികോം നയത്തിന് അംഗീകാരം!!</strong>ആധാർ വിധി ചരിത്രപരം; 900 കോടി രൂപ സർക്കാരിന് മിച്ചം പിടിക്കാം, ടെലികോം നയത്തിന് അംഗീകാരം!!

ലഖ്‌നൗവില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് രാജ്നാഥ് സിങ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്താന്റെ വെടിവെപ്പില്‍ കഴിഞ്ഞ ദിവസം ഒരു ബിഎസ്എഫ് ജവാന്റെ ജീവന്‍ നഷ്ടമായി. ആളുകള്‍ ചിലപ്പോള്‍ അറിഞ്ഞുകൊള്ളണമെന്നില്ല. ഇത്തരം സംഭവങ്ങള്‍ എന്ന് നടന്നാലും ഞങ്ങള്‍ക്ക് ആ രാത്രി ഉറങ്ങാൻ കഴിയാറില്ലെന്ന് അദ്ദേഹം പറഞ്ഞു.

Rajnath Singh

നമ്മുടെ ജവാന്‍മാരാണ് ഈ രാജ്യത്തിന്റെ അഭിമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബര്‍ 18ന് ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിളിനെ പാക് സൈന്യം തട്ടിക്കൊണ്ടുപോയി തലയറുത്തിരുന്നു. ഇതിന് പിന്നാലെ തന്നെ കാശ്മീരിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും താവ്രവാദികൾ വീട്ടിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. അതേസമയം ഇത്രയും ഭീകരമായ സംഭവം നടന്നിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലും മറ്റും ഉണ്ടായത്.

English summary
Union Home Minister Rajnath Singh said that he gets sleepless nights whenever a soldier is killed. "Recently a BSF jawan was martyred in firing by Pakistan. People may not know but whenever such incident happens we get sleepless nights. Our jawans are the country's pride," he said while addressing a BJP workers programme in Lucknow on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X