കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിജെപി കാട്ടിയത് കൊടുംചതി'; ഗോവയില്‍ ബിജെപി സര്‍ക്കാറിനുള്ള പിന്തു​ണ ജിഎഫ്പി പിന്‍വലിച്ചു

Google Oneindia Malayalam News

പനാജി: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന കോണ്‍ഗ്രസിനെ പിന്തള്ളി പ്രാദേശിക കക്ഷികളുടേയും സ്വതന്ത്രരുടേയും പിന്തുണയോടെ സര്‍ക്കാര്‍രൂപീകരിച്ചത് ബിജെപിയായിരുന്നു. 13 സീറ്റുകളില്‍ വിജയിച്ച ബിജെപി കേന്ദ്രമന്ത്രിയായിരുന്ന മനോഹർ പരീക്കറിനെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. മനോഹര്‍ പരീക്കറിന്‍റെ മരണത്തിന് തൊട്ടുപിന്നാലെ ഗോവയില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ രൂപപ്പെട്ടപ്പോള്‍ മറ്റു പാര്‍ട്ടികളിലെ അംഗങ്ങളെ അടര്‍ത്തിമാറ്റിക്കൊണ്ടായിരുന്നു ബിജെപി അതിന് പ്രതിവിധി കണ്ടത്.

<strong> യൂണിവേഴ്‌സിറ്റ് കോളേജിലെ വധശ്രമം: ശിവരഞ്ജിത്തും നസീമും അടക്കം പ്രധാന പ്രതികള്‍ പിടിയില്‍</strong> യൂണിവേഴ്‌സിറ്റ് കോളേജിലെ വധശ്രമം: ശിവരഞ്ജിത്തും നസീമും അടക്കം പ്രധാന പ്രതികള്‍ പിടിയില്‍

സഖ്യകക്ഷികളിൽ വെല്ലുവിളി ഉയർത്തിയ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയിലെ രണ്ട് എംഎൽഎമാരെ അടർത്തി സ്വന്തം പാർട്ടിയിൽ അംഗത്വം നൽകിയായിരുന്നു ബിജെപി സഖ്യകക്ഷിക്ക് ആദ്യ അടി നല്‍കിയത്. മനോഹർ പരീക്കറിന്റെ സീറ്റായിരുന്ന പനാജിയിൽ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവെച്ച രണ്ട് സീറ്റുകളിലടക്കം മൂന്ന് സീറ്റുകളില്‍ വിജയിച്ച് ബിജെപി അംഗസഖ്യ 17 ആയി ഉയര്‍ത്തി.

<strong> എസ്എഫ്ഐയെ മൂടാൻ കുഴിവെട്ടുന്നവരോട്; അവര്‍ക്ക് എസ്എഫ്ഐ അറിയില്ല, ഇനിയും മുന്നേറും, വളരും</strong> എസ്എഫ്ഐയെ മൂടാൻ കുഴിവെട്ടുന്നവരോട്; അവര്‍ക്ക് എസ്എഫ്ഐ അറിയില്ല, ഇനിയും മുന്നേറും, വളരും

ഇവിടെ നിന്നാണ് 10 കോണ്‍ഗ്രസ് എംഎല്‍എമാരെ ഒറ്റയടിക്ക് പാര്‍ട്ടിയില്‍ എത്തിച്ച് ബിജെപി അംഗനില 27 ആയി ഉയര്‍ത്തി. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചതോടെ ബിജെപി സ്വന്തം നിലയ്ക്ക് മന്ത്രിസഭ വികസിപ്പിക്കുകയും ചെയ്തു. ഇതോടെ സഖ്യകക്ഷിയായ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി(ജിഎഫ്പി) കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. ആ അതൃപ്തി ഇപ്പോള്‍ ജിഎഫ്പിയുടെ മുന്നണി വിടലിലാണ് കലാശിച്ചിരിക്കുന്നത്. വിശദാശങ്ങള്‍ ഇങ്ങനെ..

മന്ത്രിസഭ വികസനം

മന്ത്രിസഭ വികസനം

കോൺഗ്രസ‌് വിട്ട‌് ബിജെപി പാളയത്തിലെത്തിയ മൂന്ന‌് എംഎൽഎമാരടക്കം നാലുപേരെ ഉൾപ്പെടുത്തിയാണ് ബിജെപി ഗോവ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവായിരുന്ന ചന്ദ്രകാന്ത് കവലേക്കര്‍ ബിജെപി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിട്ടാണ് ചുമതലയേറ്റത്. കവലേക്കറിനെ കൂടാതെ ജനിഫർ മൊൺസെരാറ്റ, ഫിലിപ‌് റോഡ്രിഗസ‌് എന്നിവരാണ‌് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ‌്ത മുൻ കോൺഗ്രസ‌് എംഎൽഎമാർ. ഡെപ്യൂട്ടി സ‌്പീക്കർ മൈക്കേൽ ലോബോയും മന്ത്രിയായി സത്യപ്രതിജ്ഞചെയ‌്തു.

പിന്തുണ പിന്‍വലിച്ചു

പിന്തുണ പിന്‍വലിച്ചു

ബിജെപിയുടെ സഖ്യകക്ഷിയായ ഗോവ ഫോർവേഡ‌് പാർടിയിലെ മന്ത്രിമാരായ വിജയ‌് സർദേശായി, വിനോദ‌് പാലിയേൻകർ, ജയേഷ‌് സാൽഗോകർ എന്നിവരെയും സ്വതന്ത്രനായ മന്ത്രി രോഹൻ ഖോണ്ഡെയെയും രാജിവയ‌്പിച്ചിട്ടാണ‌് മന്ത്രിസഭ പുനഃസംഘടിപ്പിച്ചത‌്. ഇതിന് പിന്നാലെയാണ് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു കൊണ്ട് ഗോവ ഫേര്‍വേഡ് പാര്‍ട്ടി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത്. ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചപ്പോള്‍ ആവശ്യഘട്ടത്തില്‍ പിന്തുണച്ചവരെ തഴയുന്ന ബിജെപിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജിഎഫ്പി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നതെന്ന് പാര്‍ട്ടി പ്രസിഡന്റ് വിജയ് സര്‍ദേശായ് വ്യക്തമാക്കി.

രൂക്ഷമായ വിമര്‍ശന

രൂക്ഷമായ വിമര്‍ശന

ജിഎഫ്പി പുറത്തിറക്കിയ പത്രക്കുറിപ്പിലായിരുന്നു സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്ന കാര്യം അറിയിച്ചത്. പാര്‍ട്ടിയുടെ തീരുമാനം ഐക്യകണ്‌ഠേനയാണെന്നും പത്രകുറിപ്പില്‍ വ്യക്തമാക്കുന്നു. ഡോ. പ്രമോദ് സാവന്ത് മന്ത്രി സഭയിക്കുള്ള പിന്തുണ നിരുപാധികം പിൻവലിക്കുകയാണ്. ഇന്ന് ചേർന്ന പാർട്ടി നിയമ സഭാകക്ഷി യോഗവും രാഷ്ട്രീയ കാര്യ സമിതിയുടേയുമാണ് തീരുമാനമെന്നും പ്രസ്താവന വ്യക്തമാക്കുന്നു. മന്ത്രിമാരെ പുറത്താക്കിയതിനെതിരെ ജിഎഫ്പി അംഗവും മന്ത്രിമായിരുന്ന വിജയ് സര്‍ദേശായി രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.

പരീക്കറിന്റെ പൈതൃകം

പരീക്കറിന്റെ പൈതൃകം

സോവിയറ്റ് യൂണിയനില്‍ സ്റ്റാലിന്റെ മരണത്തിന് ശേഷം എത്തിയ ക്രൂഷ്‌ചേവ് നടപ്പാക്കിയ ഡി സ്റ്റാലിനേഷനോടാണ് ഗോവയിലെ പുതിയ സംഭവ വികാസത്തെ വിജയ് സര്‍ദേശായി ഉപമിച്ചത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ പൈതൃകത്തെ പൂര്‍ണമായും തുടച്ചുനീക്കാനാണ് നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നീക്കമെന്നും ബിജെപിയെ വിശ്വസിക്കാന്‍ കഴിയില്ലെന്നും സര്‍ദേശായി കുറ്റപ്പെടുത്തി. 3 അംഗങ്ങളുള്ള ജിഎഫ്പി പിന്തുണ പിന്‍വലിച്ചെങ്കിലും 40 അംഗ ഗോവ മന്ത്രിസഭയില്‍ 3 സ്വതന്ത്രരുടെ അടക്കം 30 അംഗങ്ങളുടെ പിന്തുണ നിലവില്‍ ബിജെപിക്ക് ഉണ്ട്.

English summary
GFP withdraws support for BJP government in Goa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X