ഘര്‍വാപസി നിര്‍ത്തിയിട്ടില്ല; അയോധ്യയില്‍ 4000 മുസ്ലീങ്ങളെ മതംമാറ്റും
ലഖ്നൊ: രാമക്ഷേത്രം പണിയുന്നതുമായി ബന്ധപ്പെട്ട വിവാദപ്രദേശമായ അയോധ്യയില്‍ വന്‍തോതിലുള്ള മതംമാറ്റ പരിപാടിക്ക് വിശ്വഹിന്ദു പരിഷത്ത് കളമൊരുക്കുന്നു. ഘര്‍ വാപസി നിര്‍ത്തലാക്കിയിട്ടില്ലെന്നും അയോധ്യയില്‍ നിന്നും 4000 മുസ്ലീം വിശ്വാസികളെ ഹിന്ദുക്കളാക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് നേതാവ് രാം വിലാസ് വേദാന്തി അറിയിച്ചു. പ്രധാനമന്ത്രി അനിഷ്ടം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഘര്‍ വാപസി നിര്‍ത്തിവെച്ചെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ വാര്‍ത്ത പാടെ നിഷേധിച്ചുകൊണ്ടാണ് രാം വിലാസ് വേദാന്തി രംഗത്തെത്തിയിരിക്കുന്നത്. ഫയിസാബാദ്, അംബേദ്കര്‍ നഗര്‍, ഗോണ്ട, ബഹ്‌റച, സുല്‍ത്താന്‍പുര്‍ എന്നിവിങ്ങളില്‍ നിന്നുള്ള മുസ്ലീം കുടുംബങ്ങളെയാണ് മതംമാറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇവര്‍ ഏതു കുടുംബങ്ങളില്‍ ഉള്ളവരാണെന്ന കാര്യം വെളിപ്പെടുത്താന്‍ സാധ്യമല്ലെന്ന് വേദാന്തി വ്യക്തമാക്കി.

വേദാന്തിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രണ്ടു വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് വേദാന്തിയുടെ ശ്രമമെന്ന് മുസ്ലീം ലീഗ് നേതാവ് നജ്മുല്‍ ഹസന്‍ ഘാനി ആരോപിച്ചു. വേദാന്തിയെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, വര്‍ഗീയ വിദ്വേഷം ഉണ്ടായാല്‍ ശക്തമായി നേരിടുമെന്ന് ഫയിസാബാദ് ഡിഐജി സഞ്ജയ് കക്കര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
വാദ്ഗാനങ്ങള്‍ നല്‍കിയും ഭീഷണിപ്പെടുത്തിയുമാണ് വിഎച്ച്പി ഘര്‍ വാപസി എന്ന പേരില്‍ മതംമാറ്റ ചടങ്ങുകള്‍ നടത്തുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കോടിക്കണക്കിന് രൂപ ഇതിനായി ചെലവഴിക്കുന്നതായും വെളിപ്പെടുത്തിയിരുന്നു. കേരളത്തിലും കഴിഞ്ഞദിവസം ഘര്‍ വാപസി എന്ന പേരില്‍ ക്രിസ്ത്യന്‍ കുടുംബങ്ങളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു.












Click it and Unblock the Notifications