ഘര്‍ വാപസിയെ മതപരിവര്‍ത്തനമെന്ന് വിളിക്കരുത്...
ഹൈദരാബാദ്: മതപരിവര്‍ത്തനം എന്നാല്‍ ഒരാള്‍ നിലവിലുള്ള മതം ഉപേക്ഷിച്ച് പുതിയ മതം സ്വീകരിക്കുന്നതാണ്. എന്നാല്‍ ഘര്‍ വാപസി അങ്ങനെയാണോ... അല്ലെന്നാണ് വിശ്വഹിന്ദു പരിഷത്ത് പറയുന്നത്.
ഘര്‍ വാപസി എന്ന് പറയുന്നത് വീട്ടിലേക്കുള്ള തിരിച്ച് വരവ് മാത്രമാണ് അത് മതപരിവര്ത്തനമല്ലെന്നാണ് വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കുന്നത്. ഹൈദരാബാദില്‍ രണ്ട് ദിവസമായി നടന്ന വിശ്വു ഹിന്ദു പരിഷത്ത് യോഗത്തിന് ശേഷം അന്താരാഷ്ട്ര അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ ആണ് ഇക്കാര്യം പറഞ്ഞത്.

ഘര്‍ വാപസി തുടര്‍പരിപാടിയായി നടത്തുമെന്ന് വ്യക്തമാക്കുമ്പോഴും വിശ്വഹിന്ദു പരിഷത്ത് വേറെ ഒരു ആവശ്യം ഉന്നയിക്കുന്നുണ്ട്. മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കണം എന്നതാണത്. അതുകൊണ്ട് തന്നെയാണ് ഘര്‍ വാപസി മതപരിവര്‍ത്തനമല്ലെന്ന് അവര്‍ പറയുന്നതും.
മതപരിവര്‍ത്തനം നിരോധിക്കണം എന്നാവശ്യപ്പെട്ട് യോഗം പ്രമേയം പാസാക്കിയിട്ടുണ്ട്. ഇതിന് കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളുടേയും ക്രിസ്ത്യാനികളുടേയും പൂര്‍വ്വികര്‍ ഹിന്ദുക്കളാണ്. അതുകൊണ്ട് എല്ലാവരും ഹിന്ദുമതത്തിലേക്ക് തിരിച്ചുവരണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഭരണ ഘടന മതപരിവര്‍ത്തനത്തിന് എതിരാണെന്നാണ് തൊഗാഡിയ പറയുന്നത്. ഇക്കാര്യം 1977 ല്‍ സുപ്രീം കോടതി ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications