കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഘര്‍ വാപസിയെ മതപരിവര്‍ത്തനമെന്ന് വിളിക്കരുത്...

  • By Soorya Chandran
Google Oneindia Malayalam News

ഹൈദരാബാദ്: മതപരിവര്‍ത്തനം എന്നാല്‍ ഒരാള്‍ നിലവിലുള്ള മതം ഉപേക്ഷിച്ച് പുതിയ മതം സ്വീകരിക്കുന്നതാണ്. എന്നാല്‍ ഘര്‍ വാപസി അങ്ങനെയാണോ... അല്ലെന്നാണ് വിശ്വഹിന്ദു പരിഷത്ത് പറയുന്നത്.

ഘര്‍ വാപസി എന്ന് പറയുന്നത് വീട്ടിലേക്കുള്ള തിരിച്ച് വരവ് മാത്രമാണ് അത് മതപരിവര്‍ത്തനമല്ലെന്നാണ് വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കുന്നത്. ഹൈദരാബാദില്‍ രണ്ട് ദിവസമായി നടന്ന വിശ്വു ഹിന്ദു പരിഷത്ത് യോഗത്തിന് ശേഷം അന്താരാഷ്ട്ര അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ ആണ് ഇക്കാര്യം പറഞ്ഞത്.

Praveen Thogadia

ഘര്‍ വാപസി തുടര്‍പരിപാടിയായി നടത്തുമെന്ന് വ്യക്തമാക്കുമ്പോഴും വിശ്വഹിന്ദു പരിഷത്ത് വേറെ ഒരു ആവശ്യം ഉന്നയിക്കുന്നുണ്ട്. മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കണം എന്നതാണത്. അതുകൊണ്ട് തന്നെയാണ് ഘര്‍ വാപസി മതപരിവര്‍ത്തനമല്ലെന്ന് അവര്‍ പറയുന്നതും.

മതപരിവര്‍ത്തനം നിരോധിക്കണം എന്നാവശ്യപ്പെട്ട് യോഗം പ്രമേയം പാസാക്കിയിട്ടുണ്ട്. ഇതിന് കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളുടേയും ക്രിസ്ത്യാനികളുടേയും പൂര്‍വ്വികര്‍ ഹിന്ദുക്കളാണ്. അതുകൊണ്ട് എല്ലാവരും ഹിന്ദുമതത്തിലേക്ക് തിരിച്ചുവരണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഭരണ ഘടന മതപരിവര്‍ത്തനത്തിന് എതിരാണെന്നാണ് തൊഗാഡിയ പറയുന്നത്. ഇക്കാര്യം 1977 ല്‍ സുപ്രീം കോടതി ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

English summary
'Ghar wapsi' not conversion, says VHP's Praveen Togadia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X