ഗുലാം അലി കൊല്‍ക്കത്തയില്‍ പാടും
കൊല്‍ക്കത്ത: മുംബൈയില്‍ പാടാനെത്തിയശേഷം അപമാനിതനായി തിരിച്ചുപോകേണ്ടിവന്ന പാക് ഗസല്‍ ഗായകന് ഗുലാം അലി വീണ്ടും ഇന്ത്യയില്‍ പാടാനെത്തുന്നു. ഈ മാസം 12ന് കൊല്‍ക്കത്തയില്‍ നടക്കുന്ന പരിപാടിയിലാണ് ഗുലാം അലി പരിപാടി അവതരിപ്പിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ക്ഷണപ്രകാരമാണ് ഗുലാം അലി കൊല്‍ക്കത്തയില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
മുംബൈയില്‍ ശിവസേന വിലക്കിയശേഷം ഗുലാം അലിയെ ദില്ലിയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അവിടെയും ശിവസേന പ്രതിഷേധവുമായെത്തിയതോടെ അദ്ദേഹം പാക്കിസ്ഥാനിലേക്ക് തിരിച്ചുപോവുകയായിരുന്നു. ഇനി ഇന്ത്യയിലേക്ക് പാടാന്‍ എത്തില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ കേരളത്തില്‍ പാടാന്‍ ക്ഷണം വന്നതോടെ അദ്ദേഹം തീരുമാനം മാറ്റിയിരുന്നു.

ജനുവരി 15ന് തിരുവനന്തപുരത്തും 17ന് കോഴിക്കോട്ടും ഗുലാം അലി പരിപാടി അവതരിപ്പിക്കുന്നുണ്ട്. ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള യുവജന സംഘടനകളുടെ ക്ഷണപ്രകാരമാണ് അദ്ദേഹം കേരളത്തിലെത്താമെന്ന് സമ്മതിച്ചത്. ശിവസേന പ്രതിഷേധം ഉയര്‍ത്തുകയാണെങ്കില്‍ പ്രതിരോധിക്കുമെന്നാണ് സംഘടന അറിയിച്ചിട്ടുള്ളത്.
കൊല്‍ക്കത്തയിലും ഗുലാം അലിയെ ക്ഷണിച്ചത് അസഹിഷ്ണുതയ്ക്കുള്ള പ്രതിരോധമെന്ന നിലയ്ക്കാണ്. ഗുലാം അലിയെ മുംബൈയില്‍ പാടാന്‍ അനുവദിക്കാത്തിതിന് പിന്നാലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ മമത ബാനര്‍ജി ഗായകനെ കൊല്‍ക്കത്തയിലേക്ക് ക്ഷണിക്കുകയായിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications