കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃദ്ധ ദമ്പതികളുടെ കൊലപാതകത്തില്‍ വന്‍ ട്വിസ്റ്റ്; മുഖ്യ സൂത്രധാരന്‍ 12 കാരന്‍..!!

Google Oneindia Malayalam News

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വൃദ്ധ ദമ്പതികളെ കൊള്ളയടിച്ച് കൊലപ്പെടുത്തിയ കേസില്‍ വന്‍ വഴിത്തിരിവ്. ഇരട്ട കൊലപാതകത്തിന്റെ പ്രധാന ആസൂത്രകന്‍ 12 വയസുകാരന്‍ ആണ് എന്ന് യു പി പൊലീസ് പറഞ്ഞു. 12 വയസുകാരന്‍ അടക്കം മൂന്ന് പേരെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ട് എന്ന് യു പി പൊലീസ് വ്യക്തമാക്കി. ഇക്കഴിഞ്ഞ നവബംര്‍ 22 ന് ആണ് ആക്രി സാധനങ്ങളുടെ ഡീലറും 60 കാരനും ആയ ഇബ്രാഹിമിനെ ഗാസിയാബാദിലെ വീടിന് ഉള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യ ഹസ്രയെ ഒരു ഒഴിഞ്ഞ സ്ഥലത്തെ ടോയ്ലറ്റിന് സമീപം കഴുത്തില്‍ തുണി ചുറ്റി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

sa

ഇതില്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. വൃദ്ധ ദമ്പതികളെ കൊള്ളയടിച്ച് കൊലപ്പെടുത്തിയതിന് പിന്നിലെ മുഖ്യ സൂത്രധാരന്‍ 12 വയസുകാരനാണ് എന്നാണ് പൊലീസ് പറയുന്നത്. ദമ്പതികളെ നേരത്തെ തന്നെ അറിയാമായിരുന്ന 12 വയസുകാരന്‍ ഇബ്രാഹിം ആക്രി ഇടപാടിലൂടെ വലിയ പണം സമ്പാദിക്കുന്നതായി മനസിലാക്കി.

റോബിന്‍ ഇനി രാഷ്ട്രീയത്തിലേക്കോ...? ' ഏത് പാര്‍ട്ടിയെ തെരഞ്ഞെടുക്കും എന്നുള്ളത് പ്രയാസം..'റോബിന്‍ ഇനി രാഷ്ട്രീയത്തിലേക്കോ...? ' ഏത് പാര്‍ട്ടിയെ തെരഞ്ഞെടുക്കും എന്നുള്ളത് പ്രയാസം..'

ഇത് തട്ടിയെടുക്കാനായിട്ടാണ് പദ്ധതി തയ്യാറാക്കിയത്. ഇതിനായി മറ്റ് മൂന്ന് പേരേയും പങ്കാളികളാക്കി. എന്നാല്‍ മോഷണശ്രമം ദമ്പതികളുടെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മഞ്ചേഷ്, ശിവം എന്നിവരാണ് 12 കാരനെ കൂടാതെ അറസ്റ്റിലായ മറ്റ് രണ്ട് പേര്‍.

അമേരിക്കയില്‍ ഇറക്കേണ്ട നായയെ സൗദിയില്‍ കൊണ്ടാക്കി വിമാനക്കമ്പനി; ആദ്യം ഞെട്ടല്‍, ഒടുവില്‍ ആശ്വാസംഅമേരിക്കയില്‍ ഇറക്കേണ്ട നായയെ സൗദിയില്‍ കൊണ്ടാക്കി വിമാനക്കമ്പനി; ആദ്യം ഞെട്ടല്‍, ഒടുവില്‍ ആശ്വാസം

നാലാം പ്രതി സന്ദീപിനെ കാണാനില്ല എന്നാണ് പൊലീസ് പറഞ്ഞിട്ടുള്ളത്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവരില്‍ നിന്ന് 12,000 രൂപയും ഒരു മൊബൈല്‍ ഫോണും ഒരു സ്വര്‍ണ്ണ ചെയിനും കണ്ടെടുത്തതായി ഗാസിയാബാദ് സീനിയര്‍ പൊലീസ് ഓഫീസര്‍ ഇരാജ് രാജ പറഞ്ഞു.

പുത്തന്‍വീടും, വാഹനവും... സ്വര്‍ണം കുമിഞ്ഞ് കൂടും; പുതുവര്‍ഷത്തിലെ ഭാഗ്യരാശിക്കാര്‍ ഇവരാണ്..പുത്തന്‍വീടും, വാഹനവും... സ്വര്‍ണം കുമിഞ്ഞ് കൂടും; പുതുവര്‍ഷത്തിലെ ഭാഗ്യരാശിക്കാര്‍ ഇവരാണ്..

നവംബര്‍ 22 ന് പുലര്‍ച്ചെ 2 മണിക്ക് ആണ് ആക്രി സാധനങ്ങള്‍ വില്‍ക്കാന്‍ എന്ന വ്യാജേന നാല് പ്രതികളും ദമ്പതികളുടെ വീട്ടിലെത്തുന്നത്. ഹസ്രയാണ് വാതില്‍ തുറന്നത്. ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് മഞ്ചേഷ് ആണ്. 12 കാരനും സന്ദീപും ചേര്‍ന്നാണ് ഇബ്രാഹിം ഖാനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം, നാല് പ്രതികളില്‍ രണ്ട് പേര്‍ ബിഹാറിലെ സ്വന്തം നാട്ടിലേക്ക് പോയി. കുറച്ചു കാലം അവിടെ താമസിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
Ghaziabad: 12-year-old boy was the mastermind of the old couples murder says police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X