രണ്ടാം ക്ലാസുകാരിയുടെ സ്വകാര്യഭാഗത്ത് മുറിവേൽപ്പിച്ചു, പീഡനം! പ്രതികൾ നാലിലും അഞ്ചിലും പഠിക്കുന്നവർ

  • By: Desk
Subscribe to Oneindia Malayalam

ഗാസിയാബാദ്: കൊൽക്കത്തയിലെ സ്കൂളിൽ നാലു വയസുകാരി പീഡനത്തിനിരയായെന്ന വാർത്ത രാജ്യം ഞെട്ടലോടെയാണ് കേട്ടത്. സ്കൂളിലെ അദ്ധ്യാപകർ തന്നെയാണ് നാലുവയസുകാരിയെ ശുചിമുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചത്. ഈ സംഭവത്തിന്റെ നടുക്കം മാറംമുൻപേയാണ് മറ്റൊരു പീഡനവാർത്ത കൂടി പുറത്തുവന്നിരിക്കുന്നത്.

ഹാദിയ വന്നത് പഠിക്കാനാണ്, പത്രസമ്മേളനം നടത്താനല്ല! ഹാദിയയെ കാണാനാകില്ലെന്ന് കോളേജ് അധികൃതർ...

ഓഖി മുന്നറിയിപ്പ്; പിണറായിയെ ചതിച്ചത് ഈ ഉദ്യോഗസ്ഥൻ! ഇയാളെ നിയമിച്ചത് ഉമ്മൻചാണ്ടി സർക്കാരും..

ഗാസിയാബാദിലെ സാഹിബബാദ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശുചിമുറിയിൽ വച്ച് പീഡനത്തിനിരയായത്. നവംബർ എട്ടിനായിരുന്നു സംഭവം. പെൺകുട്ടിയുടെ സ്വകാര്യഭാഗത്ത് നിന്ന് രക്തം വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് മാതാപിതാക്കൾക്ക് മനസിലായത്.

രക്തം കണ്ടതോടെ...

രക്തം കണ്ടതോടെ...

രണ്ടാം ക്ലാസുകാരിയുടെ സ്വകാര്യഭാഗത്ത് നിന്നും രക്തം വരുന്നത് കണ്ടതോടെയാണ് മാതാപിതാക്കൾ പെൺകുട്ടിയെ ഡോക്ടറുടെ അടുത്തെത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്വകാര്യഭാഗത്ത് മുറിവേറ്റിട്ടുണ്ടെന്ന് വ്യക്തമായി. എന്താണ് സംഭവിച്ചതെന്ന് പെൺകുട്ടിയോട് ചോദിച്ചപ്പോഴാണ് മാതാപിതാക്കളും പോലീസും ഒരുപോലെ ഞെട്ടിയത്.

പെൺകുട്ടി പറയുന്നത്...

പെൺകുട്ടി പറയുന്നത്...

നവംബർ എട്ടിന് സ്കൂളിലെ നാലിലും അഞ്ചിലും പഠിക്കുന്ന വിദ്യാർത്ഥികൾ ശുചിമുറിയിൽ വച്ച് തന്നെ ഉപദ്രവിച്ചുവെന്നാണ് പെൺകുട്ടി പറഞ്ഞത്. മൂർച്ചയേറിയ വസ്തുകൊണ്ട് പെൺകുട്ടിയുടെ സ്വകാര്യഭാഗത്ത് ഇവർ മുറിവേൽപ്പിച്ചെന്നും മാതാപിതാക്കളുടെ പരാതിയിൽ പറയുന്നുണ്ട്.

വിദ്യാർത്ഥികൾ...

വിദ്യാർത്ഥികൾ...

പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ നാലിലും അഞ്ചിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, പെൺകുട്ടിയുടെ മൊഴി പോലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. സംഭവം നടന്നുവെന്ന് പറയുന്ന ദിവസം പലദുരൂഹതകളുമുണ്ടെന്നാണ് പോലീസ് ഭാഷ്യം.

അവധി...

അവധി...

നവംബർ എട്ടിന് പീഡനം നടന്നുവെന്നാണ് പരാതിയിലുള്ളത്. എന്നാൽ അന്തരീക്ഷ മലിനീകരണം കാരണം അന്നേദിവസം ജില്ലയിലെ സ്കൂൾക്ക് അവധി നൽകിയിരുന്നു. പക്ഷേ, ഇക്കാര്യമറിയാതെ ഏതാനും കുട്ടികൾ സ്കൂളിലെത്തി. അവധിയായതിനാൽ കുട്ടികളെ തിരികെ കൊണ്ടുപോകാൻ സ്കൂൾ അധികൃതർ മാതാപിതാക്കളെ വിളിച്ചു പറഞ്ഞു.

അദ്ധ്യാപികയോടൊപ്പം...

അദ്ധ്യാപികയോടൊപ്പം...

എന്നാൽ തങ്ങൾ എത്താൻ വൈകുമെന്നും, കുട്ടിയെ സ്കൂൾ ഗാർഡിനൊപ്പം അയച്ചാൽ മതിയെന്നുമാണ് രണ്ടാം ക്ലാസുകാരിയുടെ രക്ഷിതാക്കൾ പറഞ്ഞത്. പക്ഷേ, സ്കൂൾ ഗാർഡിനൊപ്പം വിട്ടയക്കാതെ, ഒരു ടീച്ചറുടെ കൂടെയാണ് പെൺകുട്ടിയെ പറഞ്ഞയച്ചത്. ഒരു ദിവസം മുഴുവൻ കുട്ടി ടീച്ചറുടെ വീട്ടിലായിരുന്നു. ഇവിടെനിന്നാണ് രക്ഷിതാക്കൾ കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്.

സംശയം...

സംശയം...

അദ്ധ്യാപികയുടെ വീട്ടിൽ വച്ച് എന്തെങ്കിലും സംഭവിച്ചോ എന്ന് കുട്ടിയോട് ചോദിച്ചെങ്കിലും ഒന്നുമുണ്ടായില്ലെന്നായിരുന്നു മറുപടി. പിന്നീടാണ് സ്കൂളിലെ ശുചിമുറിയിൽ വച്ച് വിദ്യാർത്ഥികൾ ഉപദ്രവിച്ചെന്നകാര്യം പെൺകുട്ടി പറഞ്ഞത്. തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്.

തയ്യാറായില്ല...

തയ്യാറായില്ല...

രക്ഷിതാക്കളുടെ പരാതിയിൽ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത പോലീസ്, പെൺകുട്ടിയെ തിങ്കളാഴ്ച വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ മാതാപിതാക്കൾ ഇതിനു തയ്യാറായില്ല. ചൊവ്വാഴ്ച വൈദ്യപരിശോധന നടത്താമെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. വൈദ്യപരിശോധന നടത്തിയാലേ എങ്ങനെയാണ് മുറിവുണ്ടായതെന്ന കാര്യം വ്യക്തമാകുകയുള്ളു.

സാക്ഷിമൊഴി...

സാക്ഷിമൊഴി...

അതേസമയം, പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം പ്രതികളായ വിദ്യാർത്ഥികൾ നിഷേധിച്ചുവെന്നാണ് പോലീസ് പറഞ്ഞത്. പെൺകുട്ടി നുണ പറയുകയാണെന്നും, തങ്ങൾ അവളെ മുഖത്തടിച്ചതേയുള്ളു എന്നുമാണ് ഇവർ പറയുന്നത്. രണ്ടാം ക്ലാസുകാരിയോടൊപ്പം ശുചിമുറിയിലുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയും ഇതേകാര്യം തന്നെയാണ് പോലീസിനോട് പറഞ്ഞത്.

English summary
ghaziabad boys booked for rape case.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്