ഹോളി ആഘോഷിച്ച് മടങ്ങിയ ദമ്പതികളുടെ മൃതദേഹം കുളിമുറിയിൽ! നഗ്നരായി പരസ്പരം ചേർന്നുകിടന്ന്...
ഇന്ദിരാപുരത്തെ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന നീരജ് സിംഗാനിയ(37), രുചി(35) എന്നിവരെയാണ് കഴിഞ്ഞദിവസം രാത്രിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഗാസിയാബാദ്: ഹോളി ആഘോഷം കഴിഞ്ഞ് മടങ്ങിയ ദമ്പതികളെ ഫ്ലാറ്റിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഗാസിയാബാദ് ഇന്ദിരാപുരത്തെ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന നീരജ് സിംഗാനിയ(37), രുചി(35) എന്നിവരെയാണ് കഴിഞ്ഞദിവസം രാത്രിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകീട്ട് വരെ ഹോളി ആഘോഷത്തിൽ പങ്കെടുത്തിരുന്ന ദമ്പതികൾ അഞ്ചു മണിയോടെയാണ് ഫ്ലാറ്റിലേക്ക് മടങ്ങിയത്. നീരജിന്റെ മാതാപിതാക്കളും കുടുംബവും ദമ്പതികൾക്കൊപ്പം ഇതേ ഫ്ലാറ്റിൽ തന്നെയാണ് താമസിക്കുന്നത്.

മടങ്ങി...
വൈകീട്ട് അഞ്ച് മണി വരെ കുടുംബാംഗങ്ങൾക്കൊപ്പം ഹോളി ആഘോഷത്തിൽ പങ്കെടുത്ത ദമ്പതികൾ അതിനുശേഷമാണ് ഫ്ലാറ്റിലെ മുറിയിലേക്ക് മടങ്ങിയത്. ഇതിനുപിന്നാലെ കുടുംബാംഗങ്ങളും ഫ്ലാറ്റിലെത്തിയിരുന്നു.

അകത്ത് നിന്നും പൂട്ടി...
മുറിയിൽ പ്രവേശിപ്പിച്ച ദമ്പതികൾ വാതിൽ അകത്ത് നിന്നും പൂട്ടിയിട്ടിരുന്നു. കുറേസമയം പിന്നിട്ടിട്ടും ദമ്പതികൾ പുറത്തുവരാത്തതിനാൽ ഇരുവരും വിശ്രമിക്കുകയായിരിക്കുമെന്നാണ് കുടുംബാംഗങ്ങൾ കരുതിയത്. തുടർന്ന് രാത്രി ഭക്ഷണം കഴിക്കാൻ വിളിക്കാനെത്തിയപ്പോൾ മുറിക്കുള്ളിൽ നിന്നും പ്രതികരണമുണ്ടായില്ല.

വെന്റിലേറ്ററിലൂടെ...
പലതവണ വിളിച്ചിട്ടും ദമ്പതികൾ വാതിൽ തുറക്കാത്തതിനാൽ കുടുംബാംഗങ്ങൾ പരിഭ്രാന്തരായി. തുടർന്ന് ചിലർ ബാത്ത്റൂമിലെ വെന്റിലേറ്റർ വഴി അകത്തേക്ക് നോക്കിയപ്പോഴാണ് ഇരുവരെയും ചലനമറ്റ് തറയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

അകത്ത് കടന്നു...
ദമ്പതികൾ കുളിമുറിയിലെ തറയിൽ കിടക്കുന്നത് കണ്ടെത്തിയതോടെ കുടുംബാംഗങ്ങൾ ചേർന്ന് മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ചു അകത്തുകടന്നു. തുടർന്ന് കുളിമുറിയുടെ വാതിലും ബലമായി പൊളിച്ചു അകത്തുകടന്നതോടെയാണ് ഇരുവരും മരിച്ചതായി ബോധ്യപ്പെട്ടത്.

നഗ്നമായ....
നഗ്നരായ നിലയിൽ കുളിമുറിയിൽ കണ്ടെത്തിയ ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും കുറേസമയം മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കുളിമുറിയിലെ തറയിൽ നഗ്നരായി പരസ്പരം ചേർന്നുകിടക്കുന്ന നിലയിലാണ് ദമ്പതികളെ കണ്ടതെന്നാണ് ബന്ധുക്കൾ പോലീസിന് മൊഴി നൽകിയത്.

കാരണം അവ്യക്തം...
ദമ്പതികളുടെ മരണകാരണം ഇപ്പോഴും അവ്യക്തമാണെന്നാണ് ഇന്ദിരാപുരം പോലീസ് അറിയിച്ചത്. ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയ കുളിമുറിയിൽ പോലീസ് വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

വൈദ്യുതാഘാതവുമല്ല...
വൈദ്യുതാഘാതമേറ്റാകാം മരണം സംഭവിച്ചതെന്ന വാദവും പോലീസ് ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞു. സംഭവദിവസം ഫ്ലാറ്റിനുള്ളിൽ ഇത്തരത്തിൽ ഒന്നും ഉണ്ടായിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ശ്വാസം മുട്ടി മരിച്ചതാകാനുള്ള സാദ്ധ്യതയും പരിശോധിച്ചെങ്കിലും ഇതിലും വ്യക്തതയില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്.

അന്വേഷണം...
പോസ്റ്റ്മോർട്ടം നടത്തിയതിന്റെ പ്രാഥമിക റിപ്പോർട്ടിലും മരണകാരണത്തെ സംബന്ധിച്ച് വ്യക്തതയില്ല. അതിനാൽ തന്നെ ഇരുവരുടെയും ആന്തരികാവയങ്ങൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഇതിനുശേഷം മാത്രമേ മരണകാരണമെന്താണെന്ന് വ്യക്തമാകുകയുള്ളു.

ഒന്നും കേട്ടില്ല...
വെള്ളിയാഴ്ച വൈകീട്ട് മുതൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തുന്നത് വരെ മുറിക്കുള്ളിൽ നിന്നും അസ്വാഭാവികമായ ഒന്നും ശ്രദ്ധിച്ചില്ലെന്നാണ് ബന്ധുക്കൾ പറഞ്ഞത്. ഒരു തരത്തിലുള്ള ശബ്ദമോ നിലവിളിയോ മുറിക്കുള്ളിൽ നിന്നും കേട്ടിട്ടില്ലെന്ന് കുടുംബാംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്.

ഉയർന്ന ജോലി...
ഇന്ദിരാപുരത്തെ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന നീരജ് സിംഗാനിയ നോയിഡയിലെ ഒരു അന്താരാഷ്ട്ര ടെലികോം കമ്പനിയിലെ ഡെപ്യൂട്ടി മാനേജറായാണ് ജോലി ചെയ്തിരുന്നത്. നീരജിന്റെ ഭാര്യ രുചിയും നോയിഡയിലെ മൾട്ടിനാഷണൽ കമ്പനിയിലെ ഉദ്യോഗസ്ഥയായിരുന്നു.

പ്രണയം...
നോയിഡയിൽ ജോലി ചെയ്തുവരികയായിരുന്നു നീരജും രുചിയും 2010 ഡിസംബറിലാണ് വിവാഹിതരാകുന്നത്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ഇവർക്ക് അഞ്ചു വയസുള്ള ഒരു മകളുമുണ്ട്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications