24 കാരനെ യുവാക്കള്‍ തല്ലികൊന്നു; സംഭവം ഐസ്ക്രീമിന്റെ പേരില്‍
ഖാസിയാബാദ്: ഇരുപത്തി നാല് വയസ്സുള്ള ഐസ്ക്രീം വില്‍പ്പനക്കാരനെ യുവാക്കള്‍ തല്ലികൊന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഖാസിയാബാദിലെ മഹാരാജാപൂരിലായിരുന്നു സംഭവം. ഐസ്ക്രീം വില്‍പ്പനക്കാരനായ മുഹമ്മദ് ഇസ്ലാമാണ് കൊല്ലപ്പെട്ടത്.
പ്രദേശവാസികളായ ഒരു കൂട്ടം യുവാക്കള്‍ സ്ഥിരമായി മുഹമ്മദിന്റെ കടയില്‍ നിന്നും ഐസ്ക്രീം വാങ്ങാറുണ്ട് എന്നാല്‍ കാശ് കൊടുക്കാറില്ലായിരുന്നു. കാശ് ചോദിച്ച മുഹമ്മദിനോട് വെള്ളിയാഴ്ച തരാമെന്നായിരുന്നു യുവാക്കള്‍ പറഞ്ഞിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പണം നല്‍കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയാണ് മുഹമ്മദിനെ തല്ലികൊന്നത്.

കൊന്നതിന് കാരണം കാശ് ചോദിച്ചത്
സ്ഥിരമായി ഐസ്ക്രീം വാങ്ങി കാശ് കൊടുക്കാത്തവരോട് ഐസ്ക്രീം വാങ്ങിയ കാശ് ചോദിച്ചതിനാണ് മുഹമ്മദ് ഇസ്ലാമിനെ ഒരു കൂട്ടം യുവാക്കള്‍ തല്ലികൊന്നതെന്ന് മുഹമ്മദ് ഇസ്ലാമിന്റെ സഹോദരന് മുബാറഖ് പറഞ്ഞു.

തട്ടിക്കയറി
കുടിശ്ശിക പണം ചോദിച്ച മുഹമ്മദിനോട് വെള്ളിയാഴ്ച തരാം എന്നാണ് യുവാക്കള്‍ പറഞ്ഞത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്നും പണം വാങ്ങാന്‍ യുവാക്കളുടെ അടുത്തേക്ക് പോകുകയായിരുന്നു. എന്നാല്‍ വീണ്ടും ഐസ്ക്രീം വാങ്ങി കഴിച്ച യുവാക്കള്‍ കാശ് കൊടുക്കുന്നതിനു പകരം മുഹമ്മദുമായി കലഹിക്കുകയായിരുന്നു.

എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
കേസില്‍ സെക്ഷന്‍ 304ന് കീഴില്‍ നാല് പേരെ പ്രതി ചേര്‍ത്ത് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അക്രമികളില്‍ റാഷിദ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആശുപത്രിയില്‍ എത്തിച്ചത് അക്രമികളില്‍ ഒരാള്‍
അക്രമികളില്‍ ഒരാളായ ഇമ്രാനും അയാളുടെ അച്ഛന് മോമിനും ചേര്‍ന്നാണ് മുഹമ്മദിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും മുഹമ്മദ് ഇസ്ലാം മരിച്ചിരുന്നു.

മൃതദേഹം വീട്ടിന് മുന്നില്‍ കൊണ്ടിട്ടു
മുഹമ്മദ് മരിച്ചെന്ന് ആറിഞ്ഞ ഇമ്രാനും മോമിനും ചേര്‍ന്ന് മുഹമ്മദിന്റെ മൃതദേഹം തങ്ങളുടെടിനുമു്നില് കൊണ്ടിടുകയായിരുന്നെന്ന് മുഹമ്മദിന്റെ ബന്ധുകൂടിയായ അഷു പറഞ്ഞു. ആളുകള്‍ കൂടുമ്പോഴേക്ക് അവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications