കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസിയാബാദ് മര്‍ദ്ദനം; നടി സ്വര ഭാസ്‌കറിനെതിരെ പരാതി, രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍

Google Oneindia Malayalam News

ലഖ്‌നൗ: ഗാസിയാബാദില്‍ മുസ്ലിം വൃദ്ധനെ മര്‍ദ്ദിച്ച് താടി മുറിച്ച സംഭവത്തില്‍ രണ്ടുപേരെ കൂടി യുപി പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍തിസാര്‍, സദ്ദാം എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 5 ആയി. സംഭവത്തില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് ഉമ്മദ് പഹല്‍വാന്‍ ഇദ്രിസിനെതിരെ ഗാസിയാബാദ് പോലീസ് കേസെടുത്തു. മര്‍ദ്ദനമേറ്റ അബ്ദു സമദിനൊപ്പമുള്ള ഫേസ്ബുക്ക് ലൈവ് ചെയ്തതാണ് ഇദ്രീസിനെതിരായ കുറ്റം. സോഷ്യല്‍ മീഡിയ വഴി വിഭാഗീയതയുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് പോലീസ് പറയുന്നു.

p

ഈ മാസം അഞ്ചിനാണ് അബ്ദു സമദ് പള്ളിയിലേക്ക് പോകവെ ഒരു സംഘം യുവാക്കള്‍ പിടിച്ചുകൊണ്ടുപോയതും മര്‍ദ്ദിച്ച് അവശനാക്കിയതും. ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് തന്നെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് സമദ് പിന്നീട് വീഡിയോയില്‍ പറഞ്ഞത്. എന്നാല്‍ ഈ വാദം പോലീസ് തള്ളുകയായിരുന്നു. സംഭവത്തില്‍ വര്‍ഗീയ സ്വഭാവമില്ലെന്നും മര്‍ദ്ദിച്ചവരില്‍ ഹിന്ദുക്കളും മുസ്ലിങ്ങളുമുണ്ടെന്നും പോലീസ് പറഞ്ഞു. അബ്ദു സമദില്‍ നിന്ന് ഏലസ് വാങ്ങിയവര്‍ക്ക് ആവശ്യം നിറവേറാത്തതിനാല്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പോലീസ് പറയുന്നത് ശരിയല്ല എന്നാണ് അബ്ദുസമദിന്റെ മക്കള്‍ പ്രതികരിച്ചത്.

മലപ്പുറത്ത് പെണ്‍കുട്ടിയെ കുത്തിക്കൊന്ന പ്രതി കുടുങ്ങിയത് ഇങ്ങനെ; ഓട്ടോ നേരെ പോലീസ് സ്‌റ്റേഷനിലേക്ക്മലപ്പുറത്ത് പെണ്‍കുട്ടിയെ കുത്തിക്കൊന്ന പ്രതി കുടുങ്ങിയത് ഇങ്ങനെ; ഓട്ടോ നേരെ പോലീസ് സ്‌റ്റേഷനിലേക്ക്

അബ്ദുസമദിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ച പ്രമുഖര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ട്വിറ്ററിനെതിരെയും കേസെടുത്തിട്ടുണ്ട്. പോലീസ് വിശദീകരിച്ചിട്ടും വീഡിയോ നീക്കം ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിനെതിരെ കേസെടുത്തത്. മാധ്യമപ്രവര്‍ത്തകര്‍, കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു.

ആറ്റിങ്ങലില്‍ നടന്നത് ഞെട്ടിക്കുന്ന പീഡനം; സംവിധായകന്‍ റിമാന്റില്‍, പോക്‌സോ ചുമത്തി... ചുരുളഴിഞ്ഞത് ഇങ്ങനെആറ്റിങ്ങലില്‍ നടന്നത് ഞെട്ടിക്കുന്ന പീഡനം; സംവിധായകന്‍ റിമാന്റില്‍, പോക്‌സോ ചുമത്തി... ചുരുളഴിഞ്ഞത് ഇങ്ങനെ

Recommended Video

cmsvideo
Swara Bhaskar Appeals To Delhi People | Oneindia Malayalam

അതേസമയം, അബ്ദു സമദിന്റെ വീഡിയോ പങ്കുവച്ച ബോളിവുഡ് നടി സ്വര ഭാസ്‌കറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പോലീസിന് പരാതി ലഭിച്ചു. വിഭാഗീയതയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. അഭിഭാഷകന്‍ അമിത് ആചാര്യയാണ് പരാതി നല്‍കിയത്. സ്വര ഭാസ്‌കറിന് പുറമെ ട്വിറ്റര്‍ എംഡി മനീഷ് മഹേശ്വരി, മാധ്യമ പ്രവര്‍ത്തകന്‍ അറഫ ഖാനൂം ഷെര്‍വാണി എന്നിവര്‍ക്കെതിരെയും പരാതിയുണ്ട്.

English summary
Ghaziabad incident: Two more arrested in Uttar Pradesh, Complaint against Swara Bhasker in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X