കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ മുസ്ലിം വൃദ്ധന് മര്‍ദ്ദനമേറ്റതില്‍ 'വര്‍ഗീയത'... ട്വിറ്ററിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ മുസ്ലിം വൃദ്ധനെ ചിലര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ വര്‍ഗീയ തലമില്ലെന്ന് പോലീസ്. ഇതുമായി ബന്ധപ്പെട്ട് വീഡിയോ ചിലര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ട്വിറ്ററിനെതിരെ പോലീസ് കേസെടുത്തിരിക്കുകയാണിപ്പോള്‍. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. വര്‍ഗീയ വികാരം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്നാണ് കേസെടുക്കാന്‍ കാരണമായി പോലീസ് പറയുന്നത്.

t

പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ശിരോമണി അകാലിദള്‍-ബിഎസ്പി പ്രവര്‍ത്തകരുടെ പ്രതിഷേധം- ചിത്രങ്ങള്‍ കാണാം

ഗാസിയാബാദിലെ മുസ്ലിം വൃദ്ധന് മര്‍ദ്ദനമേറ്റ സംഭവം വലിയ വാര്‍ത്തയായിരുന്നു. തന്നെ മര്‍ദ്ദിച്ച സംഭവം വൃദ്ധന്‍ പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ജയ് ശ്രീറാം വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് തന്നെ മര്‍ദ്ദിച്ചതെന്നും തന്റെ താടി അവര്‍ മുറിച്ചുകളഞ്ഞുവെന്നും വൃദ്ധന്‍ വീഡിയോയില്‍ പറയുന്നു. എന്നാല്‍ പോലീസ് പിന്നീട് വിശദീകരണവുമായി രംഗത്തുവന്നു. സംഭവത്തില്‍ വര്‍ഗീയതയില്ലെന്നും വൃദ്ധനും യുവാക്കളും തമ്മിലുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമെന്നും പ്രതികളില്‍ ഹിന്ദുക്കളും മുസ്ലിങ്ങളുമുണ്ടെന്നും ഗാസിയാബാദ് പോലീസ് അറിയിച്ചു.

സിദ്ദിഖ് കാപ്പനെതിരായ പ്രാഥമിക കുറ്റം ഒഴിവാക്കി; നേരിയ ആശ്വാസം, ജാമ്യ സാധ്യത അകലെസിദ്ദിഖ് കാപ്പനെതിരായ പ്രാഥമിക കുറ്റം ഒഴിവാക്കി; നേരിയ ആശ്വാസം, ജാമ്യ സാധ്യത അകലെ

പോലീസിന്റെ വിശദീകരണം വന്ന ശേഷവും വീഡിയോ ഒഴിവാക്കാന്‍ ട്വിറ്റര്‍ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിനെതിരെ ലോനി പോലീസ് കേസെടുത്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന ഐടി ചട്ടം പാലിക്കാന്‍ ട്വിറ്റര്‍ തയ്യാറായിട്ടില്ല. തുടര്‍ന്ന് ട്വിറ്ററിനുള്ള പ്രത്യേക നിയമ പരിരക്ഷ എടുത്തുകളഞ്ഞിരിക്കുകയാണിപ്പോള്‍. ഇതിന് ശേഷം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന കേസാണ് ഗാസിയാബാദിലേത്. ട്വിറ്ററിന് പുറമെ, റാണ അയ്യൂബ്, സബ നഖ്‌വി, മുഹമ്മദ് സുബൈര്‍ തുടങ്ങിയ മാധ്യമപ്രവര്‍ത്തകരും ദി വയര്‍ ഓണ്‍ലൈനും കേസില്‍ പ്രതികളാണ്.

കബീര്‍ സിംഗ് നായിക കിയാര അദ്വാനിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Meet Kerala-born IAS officer Roshan Jacob credited for containing COVID-19 spread in Lucknow

English summary
Ghaziabad incident: Uttar Pradesh Police registered FIR against Twitter and Journalists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X