കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശല്യക്കാരനായ പൂവാലനെ പെണ്‍കുട്ടിയുടെ സഹോദരന്‍ കൊന്ന് കുഴിച്ച് മൂടി

  • By Meera Balan
Google Oneindia Malayalam News

ഗാസിയാബാദ്: 19കാരിയായ സഹോദരിയെ നിരന്തരം ശല്യം ചെയ്ത യുവാവിനെ സഹോദരന്‍ കൊന്ന് കുഴിച്ച് മൂടി. ഗാസിയാബാദ് സ്വദേശിയും ട്രാവല്‍ ഏജന്റുമായ അമിത് ശര്‍മ്മയാണ് തന്റെ സഹോദരിയെ ശല്യം ചെയ്ത പങ്കജ് ചൗഹാന്‍ (24) എന്ന യുവാവിനെ കൊന്ന് കുഴിച്ച് മൂടിയത്.

നാല് വര്‍ഷത്തോളമായി പങ്കജ് അമിത്തിന്റെ സഹോദരിയെ ശല്യം ചെയ്യുന്നു. പെണ്‍കുട്ടിയ്ക്ക് അടുത്തിടെ വന്ന വിവാഹലോചനകളും മുടക്കി. യാത്രകളില്ലെല്ലാം പിന്തുടര്‍ന്നു. എന്തിനേറെ പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം പോലും പങ്കജ് മുടക്കിയതായി പ്രതി ആരോപിയ്ക്കുന്നു.

Crime

യുവാവിനോട് പെണ്‍കുട്ടിയ്ക്ക് ഇഷ്ടമില്ലായിരുന്നു. എന്നാല്‍ വിവാഹം കഴിയ്ക്കാന്‍ വേണ്ടി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി. യുവാവിന്റെ ശല്യം മൂലം ഗാസിയാബാദില്‍ നിന്നും അമിത് കുടുംബത്തോടൊപ്പം വൈശാലിയിലേക്ക് താമസം മാറ്റി. എന്നാല്‍ പങ്കജ് അവിടേയും എത്തി ശല്യം ചെയ്യല്‍ തുടങ്ങി. പിന്നീട് പെണ്‍കുട്ടിയെ ഡെറാഡൂണിലെ ഒരു ബന്ധു വീട്ടിലേക്ക് അയച്ചു. അധികം വൈകാതെ പങ്കജും അവിടെ എത്തി.

യുവാവിന്റെ ശല്യം ചെയ്യല്‍ അതിര് വിട്ടപ്പോള്‍ സഹോദരിയുടെ അടുത്തേയ്ക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് അമിത് പങ്കജിനെ ഒപ്പം കൂട്ടി. പിന്നീട് കുടിക്കാന്‍ നല്‍കിയ വെള്ളത്തില്‍ ഉറക്ക ഗുളിക ചേര്‍ത്ത് ബോധരഹിതനാക്കി. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരം വെട്ടി മുറിച്ചു. മൃതദേഹം ഗ്രാമത്തിന് പുറത്ത് കുഴിച്ചിടുകയും ചെയ്തു. പങ്കജിന്റെ കൈകളും കാലുകളും ലഭിച്ചതോടെയാണ് കൊലപാതകം പുറത്തറിയുന്നത്.

English summary
A 30-year-old travel operator from Ghaziabad has been arrested for allegedly killing a man who apparently had been stalking his sister for the last 4-5 years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X