ഉപരി പഠനത്തിന് ആഗ്രഹം പ്രകടിപ്പിച്ച ഭാര്യയെ ടെക്കി അടിച്ചുകൊന്നു
ഗാസിയാബാദ്: അഞ്ചാംക്ലാസ് മുതല്‍ ഒരുമിച്ചു പഠിക്കുകയും പിന്നീട് പ്രണയിച്ച് വിവാഹിതരാവുകയും ചെയ്ത ദാമ്പത്യത്തിന് കൊലപാതകത്തിലൂടെ ദാരുണമായ അന്ത്യം. സംഭവത്തില്‍ ഗൗര്‍ ഗ്ലോബല്‍ വില്ലേജിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ മോഹിത് ശര്‍മയെ(35) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച ഇവരുടെ ഫ് ളാറ്റിലായിരുന്നു സംഭവം.
ചെറുപ്പം മുതല്‍ ഒരേ ക്ലാസില്‍ പഠിച്ച ഇരുവരും ഏറെക്കാലത്തെ പ്രണയത്തിനുശേഷമാണ് വിവാഹിതരായത്. ബിരുദാനന്തര ബിരുദ പഠനത്തിനിടെയായിരുന്നു വിവാഹം. വിവാഹത്തിനുശേഷവും യുവാവ് പഠിക്കുകയും ഉയര്‍ന്ന ജോലി സമ്പാദിക്കുകയും ചെയ്തു. എന്നാല്‍ നന്നായി പഠിക്കുമെങ്കിലും മോഹിത്തിന്റെ ഭാര്യ റുച്ചി ശര്‍മയ്ക്ക് പിന്നീട് പഠനം തുടരാനായില്ല.

പഠിക്കാന്‍ സാധിക്കാത്തതില്‍ ഇവര്‍ പലപ്പോഴും ഭര്‍ത്താവിനോട് പരാതി പറയുമായിരുന്നു. എന്നാല്‍ ഭാര്യ വീണ്ടും പഠിക്കുന്നതില്‍ മോഹിത്തിന് താത്പര്യമുണ്ടായിരുന്നു. ഇതേ ചൊല്ലി ഇവര്‍ വഴക്കു കൂടുന്നതും പതിവായി. സംഭവ ദിവസം രാത്രിയില്‍ രൂക്ഷമായ വാക്കേറ്റത്തിനൊടുവില്‍ കോപാകുലനായ മോഹിത് ബാറ്റുകൊണ്ട് രുച്ചിയുടെ തലയ്ക്കടിക്കുകയായിരുന്നു.
ചെറിയ പരിക്കേറ്റ അവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും തന്നോട് ഭാര്യ കൂടുതല്‍ കയര്‍ത്തു സംസാരിച്ചതോടെ വീണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് മോഹിത് പോലീസിനോട് പറഞ്ഞു. കുളിമുറിയില്‍ വീണു പരിക്കേറ്റായിരുന്നു മരണമെന്നായിരുന്നു മോഹിത് ആദ്യം പറഞ്ഞിരുന്നതെങ്കിലും പോലീസിന്റെ ചോദ്യം ചെയ്യലില്‍ സത്യം തുറന്നുപറയുകയായിരുന്നു.












Click it and Unblock the Notifications