കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചു, ദുഖം താങ്ങാനാവാതെ ഭാര്യ ട്രക്കിന് മുന്നില്‍ ചാടി മരിച്ചു

Google Oneindia Malayalam News

നൊയ്ഡ: ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചതില്‍ മനംനൊന്ത് 24കാരിയായ യുവതി ട്രക്കിന് മുന്നില്‍ ചാടി ജീവനൊടുക്കി. നൂര്‍ജഹാന്‍ എന്ന യുവതിയാണ് ഭര്‍ത്താവ് ഉസ്മാന്‍ മരിച്ചതിന് പിന്നാലെ ജീവനൊടുക്കിയത്. ഞായറാഴ്ച രാവിലെ ഉസ്മാന്‍ ഓടിച്ചിരുന്ന സ്‌കോര്‍പിയോ ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് മരണം സംഭവിച്ചത്. അതേ ദിവസം വൈകിട്ടാണ് നൂര്‍ജഹാന്‍ ട്രക്കിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്.

ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം നടക്കുന്നത്. രണ്ട് മരണങ്ങളുടേയും ഞെട്ടലിലാണ് ഉസ്മാന്റേയും നൂര്‍ജഹാന്റെയും ബന്ധുക്കള്‍. അമിത വേഗത്തില് വന്ന ട്രക്ക് സ്‌കോര്‍പിയോയില്‍ ഇടിച്ചാണ് ഉസ്മാന്‍ മരിയ്ക്കുന്നത്. കാറില്‍ ഡോ മിയന്‍ ജാന്‍ എന്നയാളും ഭാര്യയും ഉണ്ടായിരുന്നു. മൂവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉസ്മാന്‍ മരിച്ചു.

Accident

ഉസ്മാന്റെ മരണവാര്‍ത്തയറിഞ്ഞ് ബന്ധുക്കള്‍ക്കൊപ്പം ആശുപത്രിയിലേയ്ക്ക് തിരിച്ചതായിരുന്നു നൂര്‍ജഹാന്‍. യാത്രാമധ്യേ ഛര്‍ദ്ദിയ്ക്കണമെന്ന് പറഞ്ഞ് വണ്ടി നിര്‍ത്തിച്ചു. റോഡിന് മറുവശത്തേയ്ക്ക് പോവുകയും ചെയ്തു. ഇതിനിടെ വേഗത്തില്‍ വരികയായിരുന്ന ട്രക്കിന് മുന്നിലേയ്ക്ക് നൂര്‍ജഹാന്‍ എടുത്ത് ചാടി. ദമ്പതിമാര്‍ക്ക് രണ്ട് കുട്ടികളുണ്ട്.

English summary
Ghaziabad: Woman jumps before speeding truck after husband’s death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X