താരപ്രചാരകരെ ഇറക്കി ബിജെപി: നഡ്ഡയ്ക്ക് പിന്നാലെ ഷായും യോഗിയും ഹൈദരാബാദിലേക്ക്!!
ഹൈദരാബാദ്: ജിഎച്ച്എംസി തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം അവശേഷിക്കെ തിരഞ്ഞെടുപ്പ് ചൂടിൽ ഹൈദരാബാദ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ ഹൈദരാബാദിലേക്കെത്തുന്നതിന് പിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രചാരണത്തിനെത്തുന്നത്. മൽക്കാജ്ഗിരിയിലാണ് മെഗാ റോഡ് ഷോ നടത്തിയത്. ദക്ഷിണേന്ത്യയിൽ അധികാരം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളുടെ ഭാഗമായാണ് കുടുതൽ നേതാക്കളെയിറക്കി ബിജെപി പ്രചാരണം നടത്തുന്നത്. ഡിസംബർ ഒന്നിനാണ് ജിഎച്ച്എംസി തിരഞ്ഞെടുപ്പ് നടക്കുന്നത്.
'ഈ പുഴുക്കുത്തുകളെ ഇനിയും വച്ച് പൊറുപ്പിക്കണോ'? ഗണേഷ് കുമാറിനെതിരെ ഷിബു ബേബി ജോൺ

എന്തുകൊണ്ട് മാറ്റിക്കൂടാ?
ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യാൻ സാധിക്കുമോ എന്ന ചോദ്യത്തിന് എന്തുകൊണ്ട് സാധിക്കില്ലെന്നാണ് അവരോട് താൻ ചോദിച്ചത്. ഉത്തർ പ്രദേശിൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ ഫൈസാബാദിനെ അയോധ്യയെന്നും അലഹാബാദിനെ പ്രയാഗ് രാജെന്നും പുനർനാമകരണം ചെയ്തിരുന്നു. പിന്നെന്തുകൊണ്ട് ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്തുകുടെന്നായിരുന്നു ആദിത്യനാഥിന്റെ പ്രതികരണം.

എന്തുകൊണ്ട് നഡ്ഡ?
വെള്ളിയാഴ്ച രാവിലെ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ജെപി നഡ്ഡയും പ്രചാരണത്തിനായി എത്തിയിരുന്നു. അടുത്ത ആഴ്ചയാണ് ജിഎച്ച്എംസി തിരഞ്ഞെടുപ്പ് നടക്കുന്നത്. മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ദേശീയ പ്രസിഡന്റ് പ്രചാരണം നടത്തുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് വികസനത്തിന്റെ രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകാനും അഴിമതി അവസാനിപ്പിക്കാനും ഞാൻ എവിടെയും പോകാൻ തയ്യാറാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നാണ് നഡ്ഡ നൽകിയ മറുപടി. "കോതാട്ടിലെ റോഡ്ഷോയിലായിരുന്നു നഡ്ഡ ഇക്കാര്യം വ്യക്തമാക്കിയത്.

ബിജെപിയ്ക്ക് വിമർശനം
ഹൈദരാബാദിൽ നടക്കാനിരിക്കുന്ന ജിഎച്ച്എംസി തെരഞ്ഞെടുപ്പുകളിൽ സജീവമായി പ്രചാരണം നടത്തിയതോടെ രാഷ്ട്രസമിതി വർക്കിംഗ് പ്രസിഡന്റ് കെ ടി രാമ റാവു ബിജെപിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ബിജെപിയ്ക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇവിടെയെത്താമെന്നാണ് അദ്ദേഹം പറഞ്ഞത്.

ബിജെപിയ്ക്ക് വിമർശനം
ഹൈദരാബാദിൽ നടക്കാനിരിക്കുന്ന ജിഎച്ച്എംസി തെരഞ്ഞെടുപ്പുകളിൽ സജീവമായി പ്രചാരണം നടത്തിയതോടെ രാഷ്ട്രസമിതി വർക്കിംഗ് പ്രസിഡന്റ് കെ ടി രാമ റാവു ബിജെപിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ബിജെപിയ്ക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇവിടെയെത്താമെന്നാണ് അദ്ദേഹം പറഞ്ഞത്.

ട്രംപിനും വരാം
ഇത് 'ഗാലി തിരഞ്ഞെടുപ്പ്' ആണെന്ന് ബിജെപി മറന്നു. ദില്ലിയിൽ നിന്ന് നേതാക്കൾ വരുന്നു, അന്താരാഷ്ട്ര നേതാക്കളും വരാം. ട്രംപ് സാഹബും അവരുടെ സുഹൃത്തായതിനാൽ വരാം. ഹൈദരാബാദിൽ ഞങ്ങൾക്ക് പൊതുജനങ്ങളിൽ നിന്ന് അനുഗ്രഹം ആവശ്യമാണ്, "അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞു. ജിഎച്ച്എംസി പ്രചാരണത്തിനായി ദേശീയ നേതാക്കളെ അണിനിരത്തിയതിന് എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പഴയ നഗരമായ ഹൈദരാബാദിൽ പ്രചാരണത്തിന് കൊണ്ടുവരാൻ പാർട്ടിയെ

മോദി തന്നെ വരട്ടെ
"നിങ്ങൾ നരേന്ദ്ര മോദിയെ ഇവിടേക്ക് കൊണ്ടുവന്ന് ഇവിടെ പ്രചാരണം നടത്തുക. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്കറിയാം. പ്രധാനമന്ത്രിയെ തന്നെ കൊണ്ടുവരിക, നിങ്ങൾ എന്തിനാണ് മറ്റുള്ളവരെ കൊണ്ടുവരുന്നത്. അദ്ദേഹത്തെ കൊണ്ടുവരിക. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് യോഗങ്ങൾ ഇവിടെ സംഘടിപ്പിക്കുക, നിങ്ങൾ ഇവിടെ എത്ര സീറ്റുകൾ നേടുമെന്ന് ഞങ്ങൾക്കറിയാമെന്നും "ഒവൈസി പറഞ്ഞു.

ബിജെപി നേതാക്കൾ
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബാംഗ്ലൂർ സൗത്ത് എംപി തേജസ്വി സൂര്യ, കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കർ, സ്മൃതി ഇറാനി, ജെപി നഡ്ഡ എന്നിവർ ഹൈദരാബാദിൽ പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തി മടങ്ങിയിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

74 വോട്ടർമാർ
നിലവിൽ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി കൈവശമുള്ള 150 അംഗ ജിഎച്ച്എംസിയുടെ പോളിംഗ് ഡിസംബർ 1 ന് നടക്കും. 74 ലക്ഷത്തിലധികം വോട്ടർമാർ പുതിയ നാഗരിക സമിതി തിരഞ്ഞെടുക്കുന്നതിന് ബാലറ്റ് രേഖപ്പെടുത്താൻ യോഗ്യരാണ്.

പ്രധാനകക്ഷികൾ
ജിഎച്ച്എംസി തെരഞ്ഞെടുപ്പിൽ തെലങ്കാന രാഷ്ട്ര സമിതി, കോൺഗ്രസ്, എഐഐഎം, ബിജെപി എന്നിവയാണ് പ്രധാന കക്ഷികൾ. മൊത്തം 150 വാർഡുകളിൽ 99 എണ്ണവും നേടി 2016 ലെ ജിഎച്ച്എംസി തിരഞ്ഞെടുപ്പിൽ ടിആർഎസ് വിജയിച്ചിരുന്നു. 2016 ൽ നാല് വാർഡുകൾ മാത്രമാണ് ബിജെപി നേടിയത്, എയിം 44 വാർഡുകൾ നേടി.