ഇനി നവജാതശിശുക്കള്‍ക്കും ആധാര്‍ !
ഹൈദരാബാദ്:ഇനി മുതല്‍ തെലങ്കാനയിലെ നവജാതശിശുക്കള്‍ക്കും ആധാര്‍ ലഭിക്കും. തെലങ്കാന മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് തെലുങ്കാന ശിശു ആധാര്‍ പ്രോജക്ടിലൂടെ 25 സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാനൊരുങ്ങുന്നത്.
ആരോഗ്യവകുപ്പിനു സഹായമാകുമെന്ന പ്രതീക്ഷയിലാണ് പുതിയ സ്‌കീം ആരംഭിച്ചിരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും ഇത് വഴി സാധിക്കും. പ്രതിരോധ കുത്തിവെപ്പുമുതലുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഇത് സര്‍ക്കാരിന് സഹായകമാവും.

കുട്ടി ജനിച്ച് ഏഴു ദിവസത്തിനുള്ളില്‍ ആധാര്‍ നല്‍കിയിരിക്കും. ആധാര്‍ രജിസ്ട്രഷന്‍ സൗജന്യമായിരിക്കുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്












Click it and Unblock the Notifications