കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലേഡീസ് ഹോസ്റ്റലിൽ പ്രേതബാധ; ഒഴിപ്പിക്കാനായി കൂടോത്ര പ്രയോഗം; ഒടുവിൽ പ്രേതത്തെ കണ്ട് ഞെട്ടി....

പെൺകുട്ടികൾ താമസിക്കുന്ന മുറിയുടെ പുറത്തു നിന്ന് അസാധാരണമായ ശബ്ദം കേട്ടത്.

  • By Ankitha
Google Oneindia Malayalam News

ഭോപ്പാൽ: മധ്യപ്രദേശിൽ ലേഡീസ് ഹോസ്റ്റലിൽ പ്രേതശല്യം. ചെവ്വാഴ്ച പുലർച്ചെ നാലുമണിക്കാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടികൾ താമസിക്കുന്ന മുറിയുടെ പുറത്തു നിന്ന് അസാധാരണമായ ശബ്ദം കേട്ടു. ഉടൻ തന്നെ ഇവർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അധികൃതർ തന്നെ പ്രേതബാധയാണെന്ന് ഉറപ്പിക്കുകയായിരുന്നു. പ്രേതത്തെ പിടിക്കാനായി കുടോത്ര പ്രയോഗവും അധികൃതർ നടത്തി.

മോദി സർക്കാർ നിലകൊള്ളുന്നത് വ്യവസായികൾക്കു വേണ്ടി, മോദിയെ കടന്നാക്രമിച്ച് രാഹുൽമോദി സർക്കാർ നിലകൊള്ളുന്നത് വ്യവസായികൾക്കു വേണ്ടി, മോദിയെ കടന്നാക്രമിച്ച് രാഹുൽ

എന്നാൽ സംഭവത്തിൽ പരിഭ്രാന്തരായ കുട്ടികൾ സ്വന്തം ഗ്രാമത്തിലേയ്ക്ക് മടങ്ങി. പേടിച്ചു പോയ കുട്ടികളെ കൗൺസിലിങ്ങിന് വിധേയമാക്കുന്നതിനു പകരം ഹോസ്റ്റൽ അധികൃതർ പ്രേതത്തെ ഒഴിപ്പിക്കാനുളള മാർഗമാണ് സ്വീകരിച്ചത്. ഇതിൽ ഏറെ വിചിത്രമായി തോന്നിയെ കുട്ടികളുടെ പേടിമാറാൻ ഹോസ്റ്റൽ മുറികളിലെ വാതിലിൽ നാരങ്ങയും പച്ചമുളകും, നരകത്തിൻരെ ഇലയും ചേർത്ത് കെട്ടി തൂക്കിയിരുന്നു.

ghost

എന്നാൽ ഹോസ്റ്റലിൽ പ്രേതബാധയല്ലെന്നും ഇതിനു പിന്നിൽ കുറച്ചു സമൂഹിക വിരുദ്ധരാണെന്നുമാണ് ഒരു കൂട്ടം നാട്ടുകാരുടെ വാദം. കുട്ടികളെ ഭയപ്പെടുത്തുന്നതിനു വേണ്ടി ഇവർ മനഃപൂർവ്വം ശബ്ദമുണ്ടാക്കിയതായിരിക്കുമെന്നും ഇവർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ കുട്ടികൾ കൗൺലിങ്ങ് നൽകി സാധാരണ സ്ഥിതിയിലേയ്ക്ക് തിരിച്ചു കൊണ്ടു വരുന്നതിന് പകരം ഇത്തരമൊരു നടപടി സ്വീകരിച്ച അധികൃതരുടെ നടപടിക്കെതിരെ വിമർശനമാണ് ഉയരുന്നത്. എന്നാൽ ഇത്തരത്തിലുള്ള കർമ്മങ്ങളിൽ വിശ്വസിക്കുന്നില്ലെന്നും കുട്ടികളെ തിരികെ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കുമെന്നും ഹോസ്റ്റൽ വാർഡൻ പറ‍ഞ്ഞു. ഒന്നു മുതൽ 12 ക്ലാസുവരെയുള്ള കുട്ടികൾ തമസിക്കുന്ന ഹോസ്റ്റലിലാണ് പ്രേത ശല്യം ഉണ്ടായത്.

English summary
Green chilies, lemons, neem leaves hang from doors and windows of its deserted rooms as authorities of a government girls hostel in Madhya Pradesh try to exorcise a “ghost” that has frightened away all its inmates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X