'പ്രേതങ്ങള്‍ക്ക് പേടിസ്വപ്നമായിരുന്ന' പാരാനോര്‍മല്‍ ഗവേഷകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു
ദില്ലി: ഇന്ത്യയിലെ പ്രശസ്ത പാരാനോര്‍മല്‍ ഗവേഷകന്‍ മനീഷ് തിവാരി (32)യെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദില്ലിയിലെ ദ്വാരകയിലുള്ള ഫ്‌ളാറ്റിലാണ് അദ്ദേഹത്തെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൈലറ്റായിരുന്ന തിവാരി പിന്നീട് പാരാനോര്‍മല്‍ രംഗത്തേയ്ക്ക് തിരിയുകയായിരുന്നു. അറിയപ്പെടുന്ന ഒരു ഹിപ്‌നോട്ടിക് വിദഗ്ധന്‍ കൂടിയായിരുന്നു അദ്ദേഹം.
വ്യാഴാഴ്ച രാവിലെ വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് തിവാരിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിയ്ക്കുകയായിരുന്നു. ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് തിവാരിയുടെ കുടുംബം തള്ളി. ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും അദ്ദേഹത്തിന് ഇല്ലായിരുന്നെന്നാണ് ഭാര്യയും മറ്റ് കുടുംബാംഗങ്ങളും പറയുന്നത്.

തിവാരിയുടെ കഴുത്തിന് ചുറ്റം കറുത്ത പാട് കണ്ടെത്തിയിരുന്നു. പൈലറ്റായിരുന്ന തിവാരി പിന്നീടാണ് പാരാനോര്‍മല്‍ രംഗത്തേയ്ക്ക് തിരിഞ്ഞത്. ദുഷ്ട ശക്തികള്‍ തന്നെ സ്വാധീനിയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ടെന്നും എത്ര ശ്രമിച്ചിട്ടും അവയെ നിയന്ത്രിയ്ക്കാന്‍ പാടുപെടുന്നുവെന്നും തിവാരി പറഞ്ഞിരുന്നതായി ഭാര്യ പറയുന്നു. കഴിഞ്ഞ ജനവരിയിലാണ് തിവാരി വിവാഹിതനായത്. 2009 എല്‍ഡിഎ പാരാനോര്‍മല്‍ സൊസൈറ്റി സ്ഥാപിച്ചത് തിവാരിയായിരുന്നു. പ്രേതബാധയുണ്ടെന്ന് ഭയപ്പെട്ടിരുന്ന ഇടങ്ങളിലേയ്ക്ക് യാത്രകളും സംഘടന സംഘടിപ്പിച്ചിരുന്നു. തിവാരി ഇത്തരം ആറായിരത്തോളം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.












Click it and Unblock the Notifications