കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുലാം അലി വരണാസി ക്ഷേത്രത്തില്‍ പാടും;തടയുമെന്ന് ബി.ജെ.പി എം.പി

Google Oneindia Malayalam News

മുംബൈ: വിഖ്യാത ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ വരണാസിയിലെ സങ്കട് മോചന്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ 26 നു നടക്കാനിരിക്കുന്ന സംഗീത പരിപാടി തടയുമെന്ന് ബി.ജെ.പി ഗൊരഖ്പുര്‍ എം.പി യോഗി ആദിത്യനാഥ്.ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ സംഘടിപ്പിക്കാറുളള വാര്‍ഷിക സംഗീതോത്സവത്തിലാണ് ഉദ്ഘാടനദിവസം ഗുലാം അലി പങ്കെടുക്കുന്നത്. അതേസമയം ക്ഷേത്ര ഭാരവാഹികള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി,പാകിസ്താന്‍ ഹൈ കമ്മീഷണര്‍ അബ്ദുള്‍ ബസിത് ,നടന്‍ അമിതാബ് ബച്ചന്‍ തുടങ്ങിയവരെ ക്ഷണിച്ചിട്ടുണ്ട്.

-ghulam-ali

പാക് ഹൈ കമ്മീഷണര്‍ അബ്ദുള്‍ ബസിതിനെയും പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി യുടെ ഗൊരഖ്പുര്‍ ജില്ലാ പ്രസിഡന്റ് സുനില്‍ സിങും അറിയിച്ചിട്ടുണ്ട്.ഗുലാം അലി പാകിസ്താന്‍ പൗരനാണ് ഹിന്ദു ക്ഷേത്രത്തില്‍ സംഗീത പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നും 2006 ല്‍ ക്ഷേത്രത്തില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ ഒട്ടേറെ നിരപരാധികളാണ് കൊല്ലപ്പെട്ടതെന്നും സുനില്‍ സിങ് പറയുന്നു.

പക്ഷേ ക്ഷേത്രത്തില്‍ നടക്കുന്നത് സാസ്‌കാരിക പരിപാടിയാണെന്നും ഗുലാംഅലിയുടെ പരിപാടി തടയാന്‍ ആരെയും അനുവദിക്കില്ലെന്നുമാണ് ക്ഷേത്ര ട്രസ്റ്റിലെ മുതിര്‍ന്ന അംഗം വിശ്വഭര്‍നാഥ് മിശ്രയുടെ മറുപടി.എതിര്‍പ്പുമായി വരുന്നവരോട് താന്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും മിശ്ര പറഞ്ഞു.പ്രശസ്തരായ സംഗീതജ്ഞരുള്‍പ്പെടെ നിരവധി പേരാണ് ആറു ദിവസത്തെ സംഗീതോത്സവത്തില്‍ പങ്കെടുക്കുക.

ഈ വര്‍ഷം ജനുവരിയില്‍ ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പാകിസ്ഥാന്‍ പൗരനായ ഗുലാം അലിയുടെ മുംബൈയിലെ ഗസല്‍ പരിപാടി ഉപേക്ഷിച്ചിരുന്നു.ഇത് വലിയ ചര്‍ച്ചയായിരുന്നു.അതിനു ശേഷം കോഴിക്കോട്ടും തിരവനന്തപുരത്തും ഗുലാം അലിയുടെ ഗസല്‍ പരിപാടി സംഘടിപ്പിച്ചിരുന്നു

English summary
Pakistani ghazal singer Ustad Ghulam Ali will perform at Sankat Mochan Hanuman Temple in Varanasi during the inaugural day of its annual music concert, beginning April 26
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X