ശിവസേന വീണ്ടും; ഗുലാം അലിയുടെ മുംബൈയിലെ പരിപാടി റദ്ദാക്കി
മുംബൈ: വിഖ്യാത പാക് ഗസല്‍ ഗായകന് ഗുലാം അലി പങ്കെടുക്കേണ്ടിയിരുന്ന മുംബൈയിലെ സംഗീത പ്രകാശന ചടങ്ങ് റദ്ദാക്കി. ജനുവരി 29ന് നടക്കേണ്ടിയിരുന്ന, ഗുലാം അലി പാടുകയും അഭിനയിക്കുകയും ചെയ്ത 'ഘര്‍ വാപ്പസി' എന്ന ചിത്രത്തിന്റെ സംഗീതം പ്രകാശനം ചെയ്യുന്ന ചടങ്ങാണ് റദ്ദാക്കിയത്. ടെലിവിഷന്‍ അവതാരകനായിരുന്ന സുഹൈബ് ഇല്യാസി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഗുലാം അലിയുടെ മുംബൈയിലെ സംഗീത പരിപാടി ശിവസേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനുശേഷം അലി ആദ്യമായി മുംബൈയില്‍ പങ്കെടുക്കേണ്ട ചടങ്ങാണ് വീണ്ടും റദ്ദാക്കിയിരിക്കുന്നത്. 'പരിപാടി റദ്ദാക്കാന്‍ കാരണമായ ഉദ്ധവ് താക്കറെയ്ക്കും ശിവസേനയ്ക്കും അഭിനന്ദനങ്ങള്‍' എന്നു കാട്ടി സെന്‍സര്‍ ബോര്‍ഡംഗം അശോക് പണ്ഡിറ്റ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

സംഘാടകര്‍ അലിക്ക് പൂര്‍ണ സുരക്ഷ ചെയ്യാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. സര്‍ക്കാരിനെ സുരക്ഷയ്ക്കായി സമീപിക്കുകയും ചെയ്തു. എന്നാല്‍, ശിവസേന കടുത്ത ഭീഷണി ഉയര്‍ത്തിയതോടെ മുന്‍ നിലപാടില്‍ നിന്നും സംഘാടകര്‍ക്ക് പിന്നോട്ടുപോകേണ്ടിവരികയായിരുന്നു.
ഒക്ടോബറിലാണ് ഗുലാം അലിയുടെ രണ്ട് സംഗീത പരിപാടികള്‍ ശിവസേന പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കിയത്. ഇതിനുശേഷം ഇന്ത്യയിലേക്ക് വരില്ലെന്ന് പറഞ്ഞെങ്കിലും കൊല്‍ക്കത്തയിലെ ഒരു പരിപാടിയിലും പിന്നീട് കേരളത്തിലും ഗുലാം അലി സംഗീത പരിപാടികള്‍ അവതരിപ്പിച്ചു. പാക്കിസ്ഥാന് സ്വദേശിയായതിനാലാണ് ഗുലാം അലിയുടെ സംഗീത പരിപാടിയെ ശിവസേന എതിര്‍ക്കുന്നത്.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications