കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി കശ്മീരില്‍; വിമാനത്താവളത്തില്‍ തടഞ്ഞു, പുറത്തിറങ്ങാന്‍ അനുവദിച്ചില്ല

Google Oneindia Malayalam News

ശ്രീനഗര്‍: കോണ്‍ഗ്രസിലെ ഉന്നതനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് ശ്രീനഗറിലെത്തി. പക്ഷേ, ഇദ്ദേഹത്തെ പുറത്തിറങ്ങാന്‍ സുരക്ഷാ വിഭാഗം അനുവദിച്ചില്ല. വിമാനത്താവളത്തില്‍ ഏറെ നേരം തടഞ്ഞുവച്ചു. ദില്ലിയിലേക്ക് തന്നെ തിരിച്ചയക്കുമെന്നാണ് വിവരം. കേന്ദ്രസര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തിരിക്കെയാണ് ഗുലാം നബി കശ്മീരിലെത്തിയത്.

സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ച കോണ്‍ഗ്രസ് നേതാവാണ് ഗുലാം നബി. ജ്യോതിരാദിത്യ സിന്ധ്യ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ചിരിക്കെയാണ് ഗുലാം നബി കശ്മീരിലെ കേന്ദ്ര ഇടപെടല്‍ തെറ്റാണെന്ന് ആവര്‍ത്തിച്ചുപറയുന്നത്. ഗുലാംനബിയ്‌ക്കൊപ്പം കശ്മീരിലെ കോണ്‍ഗ്രസ് നേതാക്കളുമുണ്ടായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

 വ്യാഴാഴ്ച രാവിലെയുള്ള വിമാനത്തില്‍

വ്യാഴാഴ്ച രാവിലെയുള്ള വിമാനത്തില്‍

വ്യാഴാഴ്ച രാവിലെയുള്ള വിമാനത്തിലാണ് ഗുലാംനബി ആസാദ് ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയത്. കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം അഹ്മദ് മിര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ശ്രീനഗറിലെത്തിയ ഗുലാം നബിയെ പുറത്തിറങ്ങാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. എന്തിനാണ് താന്‍ കശ്മീരില്‍ പോകുന്നതെന്ന് അദ്ദേഹം ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 തനിക്ക് ആരോടും ചോദിക്കേണ്ടതില്ല

തനിക്ക് ആരോടും ചോദിക്കേണ്ടതില്ല

എല്ലാ പാര്‍ലമെന്റ് സമ്മേളനങ്ങള്‍ക്ക് ശേഷവും താന്‍ കശ്മീരില്‍ പോകാറുണ്ട്. കശ്മീരില്‍ പോകുന്നതിന് തനിക്ക് ആരോടും ചോദിക്കേണ്ടതില്ല. ഇത്തവണയും ചോദിച്ചിട്ടില്ല. കഷ്ടപ്പെടുന്ന ജനങ്ങള്‍ക്കൊപ്പം ചേരുന്നതിനാണ് താന്‍ പോകുന്നതെന്നും ഗുലാം നബി ആസാദ് ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അജിത്ത് ഡോവല്‍ റോഡില്‍ ഭക്ഷണം കഴിച്ചു!!

അജിത്ത് ഡോവല്‍ റോഡില്‍ ഭക്ഷണം കഴിച്ചു!!

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കശ്മീരിലെ ഷോപ്പിയാനില്‍ റോഡില്‍ ജനങ്ങളുമായി സംസാരിക്കുന്ന ചിത്രങ്ങളും വീഡിയോകളും മണിക്കൂറുകള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ചും ആസാദ് പ്രതികരിച്ചു. പണം കൊടുത്ത് ആര്‍ക്കും എന്തും വാങ്ങാന്‍ സാധിക്കുമെന്നാണ് ഗുലാം നബി ആസാദ് പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ ബിജെപി രംഗത്തുവന്നു.

പാകിസ്താന് സഹായകരമാകും

പാകിസ്താന് സഹായകരമാകും

ഗുലാം നബി ആസാദിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. അജിത് ഡോവല്‍ നാട്ടുകാര്‍ക്ക് പണം കൊടുത്ത് വീഡിയോ തയ്യാറാക്കി എന്നാണ് പറയുന്നത്. ഇത് പാകിസ്താന്‍കാര്‍ ആരോപിക്കുന്നതാണ്. കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടിയുടെ നേതാക്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. ആഗോള വേദികളില്‍ പാകിസ്താന്‍ ഇത് ഉപയോഗിക്കുമെന്നും ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നിയോഗിച്ചു

കോണ്‍ഗ്രസ് നിയോഗിച്ചു

അതേസമയം, ഗുലാം നബി ആസാദിനെ കോണ്‍ഗ്രസ് നേതൃത്വം കശ്മീരിലേക്ക് അയച്ചതാണ് എന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ ഗുലാം നബി ആസാദും പങ്കെടുത്തിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ശ്രീനഗറിലേക്ക് പുറപ്പെട്ടത്.

സുപ്രീംകോടതിയില്‍ ഹര്‍ജി

സുപ്രീംകോടതിയില്‍ ഹര്‍ജി

അതിനിടെ, നേതാക്കളെ അറസ്റ്റ് ചെയ്ത് കശ്മീരിനെ സ്തംഭിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ആക്ടിവിസ്റ്റ് തെഹ്‌സീന്‍ പൂനാവല്ലയാണ് കോടതിയെ സമീപിച്ചത്. കശ്മീരിനുള്ള പ്രത്യേക അവകാശം റദ്ദാക്കിയതും വിഭജിച്ചതും മൗലിക അവകാശങ്ങളുടെ ലംഘനാമാണെന്നും ഹര്‍ജിയില്‍ പറയുന്നു. അടിയന്തരമായി വാദം കേള്‍ക്കണമെന്ന ഹര്‍ജിയിലെ ആവശ്യം സുപ്രീംകോടതി തള്ളി.

കേന്ദ്രത്തിന് ആശങ്കപ്പെടാനില്ല

കേന്ദ്രത്തിന് ആശങ്കപ്പെടാനില്ല

കശ്മീര്‍ വിഷയത്തില്‍ സുപ്രീംകോടതി ഇടപെടലുണ്ടായാല്‍ കേന്ദ്രത്തിന് ആശങ്കപ്പെടാനില്ല എന്നാണ് ചില നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ രാഷ്ട്രീയമായ തിരിച്ചടിയുണ്ടാകുമോ എന്നാണ് ആശങ്ക. ആക്രമണ സാധ്യതകള്‍ ചിലര്‍ സൂചിപ്പിക്കുന്നു. അതിനിടെ 19 വിമാനത്താവളങ്ങളില്‍ ആക്രമണ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പ്.

 പ്രമുഖര്‍ എവിടെ

പ്രമുഖര്‍ എവിടെ

മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല എന്നിവരുള്‍പ്പെടെയുള്ള പ്രമുഖരെല്ലാം അറസ്റ്റിലാണ്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. നേതാക്കളെ വിട്ടയക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്ന് പൂനാവല്ല സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കശ്മീരില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കണം. കേന്ദ്രസര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ ഭരണഘടനയുടെ 19, 21 വകുപ്പുകളുടെ ലംഘനയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

 കശ്മീര്‍ ഒറ്റപ്പെട്ടു

കശ്മീര്‍ ഒറ്റപ്പെട്ടു

കശ്മീര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഫോണ്‍-ഇന്റര്‍നെറ്റ് സേവനം ലഭ്യമല്ല. ഉന്നത ഉദ്യോഗസ്ഥര്‍ സാറ്റലൈറ്റ് ഫോണ്‍ വഴിയാണ് ബന്ധപ്പെടുന്നത്. കശ്മീരില്‍ എന്താണ് നടക്കുന്നത് എന്നറിയാനുള്ള സംവിധാനവും പുറംലോകത്തിന് ലഭ്യമല്ല. ശ്രീനഗറില്‍ പ്രക്ഷോഭമുണ്ടായെന്നും വെടിവയ്പില്‍ ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ പുഴയില്‍ ചാടി മരിക്കുകയും ചെയ്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് പരിക്ക്

ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് പരിക്ക്

പ്രതിഷേധം നടക്കുന്നുണ്ടെന്നും ഒരാള്‍ മരിച്ചുവെന്നും അന്തര്‍ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ശ്രീനഗറിലാണ് പ്രതിഷേധിച്ച യുവാവ് മരിച്ചത്. ആറ് പേര്‍ക്ക് പരിക്കേറ്റു. വെടിയേറ്റും പ്രതിഷേധത്തിനിടെയുണ്ടായ അസ്വാരസ്യത്തിലുമാണ് ഇവര്‍ക്ക് പരിക്കേറ്റത്. ആറ് പേരെയും ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാനെ തൊട്ടാല്‍ തീക്കളി; അമേരിക്കയെ വിരട്ടി പ്രസിഡന്റ് ഹസന്‍ റൂഹാനി, മഹായുദ്ധമാകും!!ഇറാനെ തൊട്ടാല്‍ തീക്കളി; അമേരിക്കയെ വിരട്ടി പ്രസിഡന്റ് ഹസന്‍ റൂഹാനി, മഹായുദ്ധമാകും!!

English summary
Ghulam Nabi Azad arrives in Srinagar, stopped at airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X