ജി 23 സമ്മർദം: സോണിയ ഗാന്ധി ഗുലാംനബി ആസാദുമായി ചർച്ച നടത്തിയേക്കും
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ജി 23 നേതാവായ ഗുലാം നബി ആസാദുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ജി 23 നേതാക്കൾ യോഗം ചേർന്ന സാഹചര്യത്തിൽ കൂടിയാണ് സോണിയ ഗാന്ധി ആസാദുമായി ചർച്ചക്ക് തയ്യാറെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. വിമത നേതാക്കളും മറ്റു നേതാക്കളുമായി ചർച്ചകൾ നടത്തുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്നാണ് ജി 23 നേതാക്കൾ വീണ്ടും പ്രതിഷേധ സ്വരം ഉയർത്തി വീണ്ടും രംഗത്തെത്തിയത്.
പരാജയത്തെ തുടർന്ന് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സോണിയ ഗാന്ധി രാജിസന്നദ്ധത അറിയിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. താൻ മക്കളോടൊപ്പം സ്ഥാനങ്ങൾ ഒഴിയാൻ തയ്യാറെന്ന് വ്യക്തമാക്കിയ സോണിയ ഗാന്ധിയോട് അധ്യക്ഷ സ്ഥാനത്ത് തുടരാൻ പ്രവർത്തക സമിതി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാൽ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനത്ത് നിന്ന് ഒഴിയണമെന്ന നിലപാടാണ് ജി 23 നേതാക്കൾ ആദ്യം മുതൽ സ്വീകരിച്ചത്.

കോൺഗ്രസിന് മുഴുവൻ സമയ അധ്യക്ഷനെ വേണമെന്നും ഗാന്ധി കുടുംബം സ്ഥാനങ്ങളിൽ നിന്ന് മാറണം എന്ന ആവശ്യവുമായാണ് ജി 23 നേതാക്കൾ രംഗത്തു വരുന്നത്. അഞ്ച് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പരാജയത്തിൽ തന്റെ ഹൃദയം നുറുങ്ങുന്നുവെന്നായിരുന്നു ഗുലാം നബി ആസാദിന്റെ പ്രതികരണം. താനുൾപ്പടെയുള്ള മുതിർന്ന നേതാക്കൾ ജീവനും ജീവിതവും നൽകിയാണ് കോൺഗ്രസിനെ വളർത്തിയെടുത്തതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

ഇന്നലെയും ജി 23 നേതാക്കൾ യോഗം ചേർന്നിരുന്നു. അതിന് ശേഷം സോണിയ ഗാന്ധിയുമായി ഫോണിൽ സംസാരിച്ച ഗുലാം നബി ആസാദ്, കോൺഗ്രസ് പ്രവർത്തന ശൈലി മാറണമെന്ന യോഗത്തിലെ നിലപാട് അവരെ അറിയിച്ചു. അതേ സമയം പാര്‍ട്ടിയില്‍ ജനാധിപത്യമുണ്ടാകും വരെ പോരാട്ടമെന്നാണ് ഗ്രൂപ്പ് 23 നേതാക്കളുടെ നിലപാട്. കോൺഗ്രസിന്‍റെ നിലവിലെ പ്രവര്‍ത്തന ശൈലിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഈ നേതാക്കൾ ഉന്നയിക്കുന്നത്.

സോണിയാഗാന്ധിയെ പോലും നിശബ്ദയാക്കുന്ന ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരുടെ സ്വാധീനത്തിലാണ് രാഹുല്‍ ഗാന്ധിയെന്നുമുള്ള വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നിരുന്നു. ഇതിനിടെ ഗ്രൂപ്പ് 23ല്‍ പെട്ട നേതാക്കളുമായി രാഹുല്‍ഗാന്ധി ചര്‍ച്ച തുടങ്ങിയിരുന്നു. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയുമായി രാഹുല്‍ സംസാരിച്ചിട്ടുണ്ട്. ഗ്രൂപ്പ് 23 നെ പ്രകോപിപ്പിച്ച് മുന്‍പോട്ട് പോകേണ്ടതില്ലെന്നാണ് ഗാന്ധി കുടംബത്തിന്‍റെ നിലപാട്. ജി23 നേതാക്കളോട് ശക്തരാകാൻ പറയുന്നത് ബിജെപിയാണെന്ന് കോൺഗ്രസ് വക്താവ് ആരോപിച്ചിട്ടുണ്ട്.












Click it and Unblock the Notifications