കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറി ആക്രമണത്തേക്കാള്‍ കൂടുതല്‍ പേര്‍ മരിച്ചത് കറന്‍സി പിന്‍മാറ്റത്തിലൂടെയാണെന്ന് കോണ്‍ഗ്രസ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഉറിയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തേക്കാള്‍ കൂടുതല്‍ പേര്‍ മരിച്ചത് കറന്‍സി പിന്മാറ്റത്തിലൂടെയാണ് കോണ്‍ഗ്രസ്. രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആണ് സര്‍ക്കാരിന്റെ മുന്നൊരുക്കമില്ലാത്ത കറന്‍സി പിന്‍മാറ്റത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, ഗുലാംനബിയുടെത് രാജ്യവിരുദ്ധ പരാമര്‍ശമാണെന്ന് ബിജെപി തിരിച്ചടിച്ചു.

പ്രധാനമന്ത്രി അടിയന്തിരമായി കറന്‍സി നിരോധിച്ചതിലൂടെ രാജ്യത്തുടനീളം 40 പേരാണ് മരിച്ചതെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കി. ഭീകരര്‍ ഉറിയിലെ സൈനിക ക്യാമ്പ് ആക്രമിച്ചപ്പോള്‍ 19 സൈനകരാണ് മരിച്ചത്. ഭീകരാക്രമണത്തെക്കാള്‍ രൂക്ഷമായ രീതിയിലാണ് കറന്‍സി നിരോധനം ജനങ്ങളെ ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം കണക്കുകകള്‍ ചൂണ്ടിക്കാട്ടി പറയുന്നു.

 ghulam-nabi-azad

40 പേര്‍ക്കാണ് നിരുത്തരവാദപരമായ തീരുമാനത്തിലൂടെ ജീവന്‍ നഷ്ടപ്പെട്ടത്. ആരെയാണ് ഇതിന്റെ പേരില്‍ ശിക്ഷിക്കുക? രാജ്യത്ത് ലക്ഷക്കണക്കിന് ആളുകളെ ബിജെപിയും സര്‍ക്കാരും ചേര്‍ന്ന് ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗുലാം നബി ആസാദിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി ശക്തമായാണ് പ്രതികരിച്ചത്.

ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കുമെന്ന് മന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി. പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് മാപ്പു പറയണം. കോണ്‍ഗ്രസ് പരാമര്‍ശം സഭാരേഖയില്‍ നിന്നും നീക്കം ചെയ്യണമെന്നും മന്ത്രി രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യനോട് ആവശ്യപ്പെട്ടു.

English summary
Ghulam Nabi Azad links demonetisation deaths to Uri attack casualties, sparks uproar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X