Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന് ഒരു അധ്യക്ഷ മാത്രം, നേതൃത്വത്തെ ചോദ്യം ചെയ്യില്ല, സോണിയയെ കണ്ട് ഗുലാം നബി ആസാദ്

ദില്ലി: തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പ്രതിഷേധം കുറയുന്നു. ജി23യിലെ പ്രമുഖ നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തി. ജി 23 കോണ്‍ഗ്രസ് അധ്യക്ഷയ്‌ക്കെതിരെയല്ലെന്ന് ആസാദ് ബോധ്യപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസിനിലെ സീനിയര്‍ നേതാക്കളും ഗ്രൂപ്പ് 23 നേതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങളും അതിരൂക്ഷമായ സാഹചര്യത്തിലാണ് സോണിയ ഗാന്ധി ഇടപെട്ടത്. നേരത്തെ രണ്ട് തവണ തുടര്‍ച്ചയായി ഗുലാം നബിയുമായി സോണിയ ഫോണിലൂടെ സംസാരിച്ചിരുന്നു. ജി23യും തുടര്‍ച്ചയായി യോഗങ്ങള്‍ നടത്തിയിരുന്നു.

1

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിശ്വാസമില്ലെന്ന ജി23 നേതാക്കളുടെ പരാമര്‍ശം ഹൈക്കമാന്‍ഡിനെ അമ്പരപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അനുനയ നീക്കം തുടങ്ങിയത്. നേതൃമാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് ആസാദ് പറഞ്ഞു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ഇക്കാര്യത്തില്‍ നേരത്തെ തന്നെ തീരുമാനമെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. സോണിയാ ഗാന്ധി തന്നെ അധ്യക്ഷയായി തുടരും. നേതൃത്വം ഞങ്ങളുടെ പ്രശ്‌നമേയല്ല. സോണിയ രാജിവെക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. ഞങ്ങള്‍ക്ക് കുറച്ച് നിര്‍ദേശങ്ങളുണ്ട്. അത് സോണിയയുമായി പങ്കുവെച്ചിട്ടുണ്ടെന്നും ആസാദ് വ്യക്തമാക്കി.

വര്‍ക്കിംഗ് കമ്മിറ്റി സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷ സ്ഥാനം രാജിവെക്കാമെന്ന് അറിയിച്ചതാണ്. എന്നാല്‍ അത് വേണ്ടെന്ന് എല്ലാവരും ഒറ്റക്കെട്ടായി അറിയിച്ചതാണ്. കോണ്‍ഗ്രസില്‍ എപ്പോള്‍ സംഘടനാ തിരഞ്ഞെടുപ്പ് നടന്നാലും പുതിയ അധ്യക്ഷന് വോട്ട് ചെയ്യാന്‍ പ്രവര്‍ത്തകര്‍ തയ്യാറാണെന്നും ആസാദ് പറയുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന നിലയില്‍ ഒന്നാണ്. അതിന് ഒരു അധ്യക്ഷയേ ഉള്ളൂ. അത് സോണിയാ ഗാന്ധിയാണ്. ബാക്കിയുള്ളവരെല്ലാം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരാണ്. ഇനി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും ചര്‍ച്ചയുടെ ഭാഗമായെന്ന് ആസാദ് പറഞ്ഞു. ബിജെപിയെയോ മറ്റ് എതിരാളികളെയോ എങ്ങനെ പരാജയപ്പെടുത്താമെന്നതും അതിനുള്ള തന്ത്രങ്ങളും ചര്‍ച്ച ചെയ്‌തെന്നും ആസാദ് പറഞ്ഞു.

അതേസമയം സോണിയക്ക് നല്‍കിയ നിര്‍ദേശങ്ങള്‍ പുറത്ത് പറയാനാവില്ലെന്ന് ആസാദ് വ്യക്തമാക്കി. അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വി ഇവര്‍ക്കിടയില്‍ ചര്‍ച്ചയായി. ഹരിയാനയിലെ രാഷ്ട്രീയ സാഹചര്യം അറിയാന്‍ നേരത്തെ രാഹുല്‍ ഗാന്ധി ഭൂപേന്ദര്‍ ഹൂഡയെ ബന്ധപ്പെട്ടിരുന്നു. തോല്‍വിയെ തുടര്‍ന്ന് പ്രതിപക്ഷത്തെ പാര്‍ട്ടികളില്‍ പലരും ജി23യെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. ഇവരെ ഒപ്പം കൂട്ടാനായിരുന്നു ശ്രമം. ഈ അപകടം തിരിച്ചറിഞ്ഞാണ് ഗാന്ധി കുടുംബം തന്നെ ചര്‍ച്ചകള്‍ മുന്നിട്ടിറങ്ങിയത്. ഇവര്‍ക്ക് അടുത്ത സംഘടനാ തിരഞ്ഞെടുപ്പില്‍ റോള്‍ നല്‍കാനും രാഹുല്‍ ശ്രമിച്ചേക്കും. അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരാനുള്ള നീക്കത്തില്‍ എതിര്‍പ്പുകള്‍ ഒഴിവാക്കാനാണ് രാഹുലിന്റെ ശ്രമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+