കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ രാഹുലിന് 3 ലക്ഷത്തിലേറെ ഭൂരിപക്ഷം; ബിജെപി അധികാരത്തില്‍ എത്തുന്ന എല്ലാ സാധ്യതകളും തടയും

Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം അറിയാന്‍ നാളുകള്‍ മാത്രം ശേഷിക്കെ വരാനിരിക്കുന്ന എല്ലാ സാധ്യതകളും മുന്നില്‍ കണ്ടുള്ള തന്ത്രങ്ങളാണ് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്നത്. മെയ് 23 ന് വോട്ടെണ്ണുമ്പോള്‍ ബിജെപിക്ക് തനിച്ച് കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും എന്‍ഡിഎ മുന്നണിക്ക് 272 എന്ന മാന്ത്രിക സഖ്യ മറികടക്കാന്‍ കഴിയുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.

<strong> 'modilie'ഇംഗ്ലീഷ് ഡിക്ഷണറിയില്‍ പുതിയ വാക്കെന്ന് രാഹുല്‍ ഗാന്ധി!! വിവാദം</strong> 'modilie'ഇംഗ്ലീഷ് ഡിക്ഷണറിയില്‍ പുതിയ വാക്കെന്ന് രാഹുല്‍ ഗാന്ധി!! വിവാദം

മറുവശത്ത് ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ബിജെപി ഇതര പാര്‍ട്ടികളുടെ സഹായത്തോടെ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്താമെന്ന കണക്ക് കൂട്ടലിലാണ് കോണ്‍ഗ്രസ്. ബിജെപി അധികാരത്തില്‍ വരുന്നതിനെ എന്ത് വിലകൊടുത്തും തടയുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിന്‍റെ നീക്കങ്ങളെക്കുറിച്ചും രാഹുലിന്‍റെ വയനാട്ടിലേയും അമേഠിയിലേയും വിജയസാധ്യതകളെക്കുറിച്ച് സംസാരിക്കുയാണ് എഐസിസി അംഗമായ ഗുലാംനബി അസാദ്.

മുന്‍തൂക്കം നല്‍കുന്നത്

മുന്‍തൂക്കം നല്‍കുന്നത്

കോണ്‍ഗ്രസ് അധികാരത്തിലേറുക എന്നതിലുപരി കേന്ദ്രത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് തടയിടുക എന്നതിനാണ് കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കുന്നതെന്ന സൂചനയാണ് ഗുലാംനബി ആസാദ് നല്‍കുന്നത്. രാഹുല്‍ ഗാന്ധി പ്രാധാനമന്ത്രിയാവണമെന്ന് നിര്‍‌ബന്ധം പിടിക്കില്ലെന്ന അദ്ദേഹത്തിന്‍റെ വാക്കുകളുടെ സൂചനയും അത് തന്നെയാണ്.

150 ലേറെ സീറ്റുകള്‍ നേടിയാല്‍

150 ലേറെ സീറ്റുകള്‍ നേടിയാല്‍

കോണ്‍ഗ്രസിന് 150 ലേറെ സീറ്റുകള്‍ നേടാനായാല്‍ മാത്രമേ രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടേണ്ടതുള്ളുവെന്നാണ് എഐസിസി തീരുമാനമെന്നാണ് സൂചന. സീറ്റ് നില 120 ന് അടുത്ത് മാത്രമായാല്‍ പ്രാദേശിക കക്ഷികളുടെ വികാരം കൂടി മാനിച്ചുള്ള തീരുമാനത്തിനായിരിക്കും കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കുക.

പ്രാദേശിക ശക്തികള്‍

പ്രാദേശിക ശക്തികള്‍

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി മഹാസഖ്യം, തെലങ്കാനയില്‍ ടിആര്‍എസ്, ആന്ധ്രയില്‍ ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രും എന്നീ കക്ഷികളുടെ തീരുമാനം കേന്ദ്രത്തിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഏറെ നിര്‍ണ്ണായകമായേക്കും.

പൊതുനേതാവ്

പൊതുനേതാവ്

തമിഴ്നാട്ടില്‍ വലിയ വിജയം നേടിയേക്കുമെന്ന് പ്രതീക്ഷക്കപ്പെടുന്ന ഡിഎംകെ നിലവില്‍ കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ഭാഗമാണ്. രാഹുലിനെ കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയില്ലെങ്കിലും ഒരു പൊതുനേതാവ് എന്ന നിലയില്‍ പ്രാദേശിക കക്ഷികള്‍ തന്നെ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു

തങ്ങള്‍ക്കും സ്വാധീനം

തങ്ങള്‍ക്കും സ്വാധീനം

ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനേക്കാള്‍ തങ്ങള്‍ക്ക് കൂടി നിര്‍ണ്ണായക സ്വാധീനമുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനായിരിക്കും പ്രാദേശിക കക്ഷികളും ഇടപെടല്‍ നടത്തുക. അങ്ങനെയങ്കില്‍ അവര്‍ സ്വാഭാവികമായും ബിജെപി ഇതര പക്ഷത്തേക്ക് നീങ്ങേണ്ടി വരും

എല്ലാ സാധ്യതകളും തടയും

എല്ലാ സാധ്യതകളും തടയും

ബിജെപി വീണ്ടും അധികാരത്തിലെത്താനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുമെന്ന രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദിന്‍റെ വാക്കുകളില്‍ കോണ്‍ഗ്രസ് ഏത് വിട്ട് വീഴ്ച്ചക്കും തയ്യാറാണെന്ന വ്യക്തമായ സൂചന കൂടിയാണ് ബിജെപി ഇതര കക്ഷികള്‍ക്ക് നല്‍കുന്നത്.

അമേഠിയിലും

അമേഠിയിലും

അമേഠിയിലേയും വയനാട്ടിലേയും രാഹുല്‍ ഗാന്ധിയുടെ വിജയത്തില്‍ ഗുലാംനബി ആസാദിന സംശയമൊന്നും ഇല്ല. വയനാട്ടില്‍ മുന്ന് ലക്ഷം മുതല്‍ നാല് ലക്ഷം വരേയുള്ള ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി വിജയിക്കുമെന്നാണ് അദ്ദഹം വ്യക്തമാക്കുന്നത്.

വയനാട്ടില്‍

വയനാട്ടില്‍

രാഹുലിന് വയനാട്ടില്‍ മൂന്ന് ലക്ഷത്തിലേറെ ഭൂരിപക്ഷം എന്നത് എഐസിസിയുടെ കൂടികണക്ക് കൂട്ടലാണ്. എഐസിസിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു വയനാട്ടിലെ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഒരോ ബൂത്തുകളില്‍ നിന്നുമുള്ള കണക്കുകള്‍‌ മണ്ഡലം കമ്മറ്റികള്‍ മുഖേന എഐസിസി നിരീക്ഷകര്‍ പ്രത്യേകം ശേഖരിക്കുകയും ചെയ്തു.

അതിമോഹം

അതിമോഹം

വയനാട്ടില്‍ മാത്രമല്ല അമേഠിയിലും രാഹുലിന് വലിയ വിജയം നേടാന്‍ സാധിക്കുമെന്നും ഗുലാംനബി ആസാദ് വ്യക്തമാക്കുന്നുണ്ട്. അമേഠിയില്‍‌ രാഹുല്‍ തോല്‍‌ക്കുമെന്നത് ബിജെപിയുടെ അതിമോഹമാണ്. വലിയ ഭൂരിപക്ഷത്തില്‍ തന്നെ രാഹുല്‍ അമേഠി സീറ്റ് നിലനിര്‍ത്തും.

വ്യക്തിപരമായി അധിക്ഷേപിക്കുന്നു

വ്യക്തിപരമായി അധിക്ഷേപിക്കുന്നു

പൊള്ളത്തരങ്ങള്‍‌ ഓരോന്നായി പുറത്തായതോടെ പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. വെവ്വേറെയാണ് മത്സരിച്ചതെങ്കിലും തിരഞ്ഞെടുപ്പ് വിധി വരും മുന്‍പ് കോണ്‍ഗ്ര് എല്ലാ മതേതരപാര്‍ട്ടികളേയും ഒരുമിച്ച് നിര്‍ത്തുമെന്നും ആസാദ് അഭിപ്രായപ്പെട്ടു.

Recommended Video

cmsvideo
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി!! മമതയും പറഞ്ഞു?
രാജീവ് ഗാന്ധിക്കെതിരായ പ്രസ്താവന

രാജീവ് ഗാന്ധിക്കെതിരായ പ്രസ്താവന

രാജീവ് ഗാന്ധിക്കെതിരായ പ്രസ്താവനകളിലൂടെ നരേന്ദ്ര മോദി രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത എല്ലാം രക്തസാക്ഷികളേയുമാണ് അവഹേളിച്ചത്. തന്‍റെ കഴിവുകേടുകളെ മറച്ചു വെക്കാന്‍ നരേന്ദ്ര മോദി നെഹ്രുവിനേയും രാജീവ് ഗാന്ധിയേയുമൊക്കെയാണ് പഴിചാരുന്നതെന്നും ഗുലാംനബി ആസാദ് കുറ്റപ്പെടുത്തി.

<strong>ബംഗാളിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി; അടിയന്തരാവസ്ഥയ്ക്ക് സമാനമെന്ന് മമത</strong>ബംഗാളിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി; അടിയന്തരാവസ്ഥയ്ക്ക് സമാനമെന്ന് മമത

English summary
ghulam nabi azad on congress strategy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X