ഗുലാം നബി ആസാദിന്റെ അനന്തരവന്‍ ബിജെപിയില്‍ ചേര്‍ന്നു; കോണ്‍ഗ്രസ് നടപടി മനംമടുപ്പിച്ചു
ശ്രീനഗര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ അനന്തരവന്‍ മുബഷിര്‍ ആസാദ് ബിജെപിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായിട്ടാണ് മുബഷിര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഗുലാം നബി ആസാദിന്റെ ഇളയ സഹോദരന്‍ ലിയാഖത്ത് അലിയുടെ മകനാണ് മുബഷിര്‍ ആസാദ്. കോണ്‍ഗ്രസ് നേതൃത്വം ഗുലാം നബിയെ അവഹേളിച്ചുവെന്നു മുബഷിര്‍ ആരോപിച്ചു. കോണ്‍ഗ്രസിന്റെ ആ നടപടി തന്നെ ഏറെ വേദനിപ്പിച്ചു. അതാണ് കോണ്‍ഗ്രസ് ബന്ധം ഒഴിയാന്‍ എന്നെ പ്രേരിപ്പിച്ചത്. എന്നാല്‍ ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗുലാം നബിയുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും മുബഷിര്‍ പറയുന്നു.

ജമ്മു കശ്മീര്‍ ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റൈന, സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് മുബഷിര്‍ ആസാദിനെയും അനുയായികളെയും ബിജെപിയിലേക്ക് സ്വീകരിച്ചത്. മുന്‍ എംഎല്‍എ ദലീപ് സിങ് പരിഹാറും ചടങ്ങില്‍ സംബന്ധിച്ചു. കശ്മീരില്‍ പുതിയ മാറ്റം സംഭവിക്കുകയാണെന്ന് രവീന്ദര്‍ റൈന പറഞ്ഞു. യുവാക്കള്‍ കൂടുതലായി ബിജെപിയിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ്. ചിനാബ് താഴ്‌വരയിലെ ദോദ, കിഷ്ത്വാര്‍, റംബാന്‍ ജില്ലകളില്‍ നിന്ന് കൂടുതല്‍ പേര്‍ ബിജെപിയില്‍ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതൊരു വഴിത്തിരിവാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ്. ഹിന്ദു, മുസ്ലിം, ഗുജ്ജാര്‍, ബകര്‍വാള്‍, പഹാരി തുടങ്ങി എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള നേതാക്കളും ബിജെപിയില്‍ ചേരുകയാണെന്നും രവീന്ദര്‍ റൈന കൂട്ടിച്ചേര്‍ത്തു. ഗുലാം നബിയുടെ കുടുംബത്തിലുള്ളവര്‍ ഇതാദ്യമായിട്ടല്ല ബിജെപിയില്‍ ചേരുന്നത്. 2009 ഏപ്രിലില്‍ ഗുലാം നബി ആസാദിന്റെ സഹോദരന്‍ ഗുലാം അലി ബിജെപിയില്‍ ചേര്‍ന്നിരുന്നു.
കോണ്‍ഗ്രസില്‍ ഉള്‍പ്പോര് രൂക്ഷമാണെന്ന് മുബഷിര്‍ ആസാദ് കുറ്റപ്പെടുത്തി. എന്നാല്‍ മോദിയുടെ നേതൃത്വത്തില്‍ ബിജെപിയില്‍ അങ്ങനയല്ല കാര്യങ്ങള്‍. താഴേ തട്ടിലുള്ള ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ബിജെപി ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വം ഗുലാം നബി ആസാദിനോട് ചെയ്തത് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടാക്കി. ശക്തനായ നേതാവായിരുന്നു ഗുലാം നബി. മാത്രമല്ല, അദ്ദേഹം പാര്‍ലമെന്റംഗവും മുന്‍ മുഖ്യമന്ത്രിയുമാണ്. അത്തരത്തിലൊരു നേതാവിനെ കോണ്‍ഗ്രസ് വേണ്ട വിധം പരിഗണിച്ചില്ല. പ്രധാനമന്ത്രി മോദി അഭിനന്ദിച്ച നേതാവാണ് ഗുലാം നബി. അദ്ദേഹം രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പ്രധാനമന്ത്രി പുകഴ്ത്തി പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസ് മാറ്റി നിര്‍ത്തുകയാണ് ചെയ്തതെന്നും മുബഷിര്‍ ആസാദ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications