കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശനത്തെ ഭയക്കുന്നുവെന്ന് ആസാദ്, പുതിയ പാര്‍ട്ടിയെ കുറിച്ച് മറുപടി ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കശ്മീര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ താന്‍ ശ്രമിക്കുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കോണ്‍ഗ്രസില്‍ നിന്ന് ആരെയും അടര്‍ത്തിയെടുക്കാന്‍ താന്‍ ലക്ഷ്യമിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീര്‍ ഉടനീളം കഴിഞ്ഞ ദിവസം നിരവധി യോഗങ്ങള്‍ ചേര്‍ന്നിരുന്നു ഗുലാം നബി. ഇതിന് പിന്നാലെയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് അദ്ദേഹത്തിന്റെ പ്ലാന്‍ എന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. നിരവധി പേര്‍ കശ്മീര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. ഗുലാം നബിയുടെ വിശ്വസ്തരായ ഇരുപത് പേരാണ് രാജിവെച്ചത്. സംസ്ഥാന അധ്യക്ഷനെ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. പകരം ഗുലാം നബി ആസാദിനെ സംസ്ഥാന അധ്യക്ഷനാക്കാനാണ് ആവശ്യം.

ലിജോ ജോസ് പെല്ലിശ്ശേരിക്ക് സമനില തെറ്റിയോ? കുട്ടികളെ കാണിക്കരുത്, സദാചാരം തകരില്ലെന്ന് മനോജ് കുമാര്‍ലിജോ ജോസ് പെല്ലിശ്ശേരിക്ക് സമനില തെറ്റിയോ? കുട്ടികളെ കാണിക്കരുത്, സദാചാരം തകരില്ലെന്ന് മനോജ് കുമാര്‍

1

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇതുവരെ ആസാദിനെ അധ്യക്ഷനാക്കാന്‍ സമ്മതിച്ചിട്ടില്ല. എന്നാല്‍ തുടര്‍ച്ചയായി രാജി ഉണ്ടാവുന്നത് നേതൃത്വത്തെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. ദില്ലിയില്‍ നിന്ന് മടങ്ങി കശ്മീരില്‍ സജീവമായ ആസാദിന് വലിയ പിന്തുണയാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്നത്. അതേസമയം താന്‍ റാലികള്‍ നടത്തിയത് കശ്മീരില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് വേണ്ടിയാണ്. കശ്മീരിന്റെ സംസ്ഥാന പദവി എടുത്ത് മാറ്റിയതോടെ ഇവിടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുന്ന അവസ്ഥയിലാണ്. അതേസമയം ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് നിന്ന് കോണ്‍ഗ്രസ് നേതൃത്വം ഒരുപാട് മാറിപോയെന്ന് ആസാദ് കുറ്റപ്പെടുത്തി.

ഇന്ന് കോണ്‍ഗ്രസില്‍ വിമര്‍ശനത്തിന് സ്ഥാനമില്ല. ആരും നേതൃത്വത്തെ ചോദ്യം ചെയ്യുന്നില്ല. ഒരുപക്ഷേ ഇന്ദിരയും രാജീവും തനിക്ക് നേതൃത്വത്തെ ചോദ്യം ചെയ്യാനും വിമര്‍ശിക്കാനും ഒരുപാട് സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ടാവും. അവര്‍ ഒരിക്കലും വിമര്‍ശനത്തെ പ്രശ്‌നമാക്കിയിരുന്നില്ല. അത് അതിരൂക്ഷമായിരുന്നുവെങ്കില്‍ പോലും പ്രശ്‌നമില്ലായിരുന്നു. എന്നാല്‍ ഇന്ന് നേതൃത്വം അതിനെ പാര്‍ട്ടിക്കെതിരെ പടയൊരുക്കമായിട്ടാണ് കാണുന്നത്. യൂത്ത് കോണ്‍ഗ്രസിലേക്ക് രണ്ട് പേരെ ജനറല്‍ സെക്രട്ടറിമാരായി നിയമിക്കാന്‍ ഇന്ദിര ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഞാനത് നിരസിച്ചിരുന്നു. ഈ രീതി തുടരാനായിരുന്നു അതിന് ശേഷം അഭിനന്ദിച്ച് കൊണ്ട് ഇന്ദിര പറഞ്ഞത്.

രാജീവ് രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോള്‍ ഇന്ദിര എന്നെ വിളിപ്പിച്ചിരുന്നു. എന്നോട് പറ്റില്ല എന്ന് പറയാന്‍ ഗുലാം നബിക്ക് സാധിക്കും. എന്നാല്‍ ഇ തില്‍ മര്യാദകേടില്ല. പാര്‍ട്ടിയുടെ നല്ലതിന് വേണ്ടിയാണ് പറയുന്നതെന്നാണ് രാജീവിനോട് ഇന്ദിര പറഞ്ഞത്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ അങ്ങനെയല്ല. ആര്‍ക്കും പറ്റില്ല എന്ന് പറയുന്നത് ഇഷ്ടമല്ല. ഒരു നടപടിയെ എതിര്‍ത്താല്‍ നിങ്ങള്‍ കോണ്‍ഗ്രസില്‍ ആരുമല്ലാതാവും. രാഷ്ട്രീയത്തില്‍ എന്താണ് സംഭവിക്കുകയെന്ന് ആര്‍ക്കും പറയാനാവില്ല. എന്നാല്‍ പുതിയൊരു പാര്‍ട്ടി ഉണ്ടാക്കാനായി ഞാന്‍ ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയം അവസാനിപ്പിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ ഒരുപാട് പേരാണ് എന്നെ ഇവിടെ പിന്തുണയ്ക്കുന്നത്. അവര്‍ക്ക് വേണ്ടിയാണ് താന്‍ തുടരുന്നതെന്നും ആസാദ് പറഞ്ഞു.

നേതൃത്വവും ജനങ്ങളും തമ്മില്‍ ഇപ്പോള്‍ യാതൊരു ബന്ധവുമില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇതാണ് അവസ്ഥ. കശ്മീരിന്റെ പ്രത്യേക പദവി പോയതിന് ശേഷം പലരും ജയിലിലായി. ആരെയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ അനുവദിച്ചിരുന്നില്ല. അതുകൊണ്ടാണ് ഇപ്പോള്‍ അത് തുടങ്ങിയിരിക്കുന്നത്. മറ്റ് പാര്‍ട്ടികളും പ്രവര്‍ത്തനം തുടരുന്നതില്‍ സന്തോഷം. ജനങ്ങളുമായി ബന്ധം സ്ഥാപിക്കുക എന്നതാണ് പ്രധാനമെന്ന് ഗുലാം നബി പറഞ്ഞു. ഗുലാം അഹമ്മദ് മിര്‍ മികച്ച അധ്യക്ഷനാണ്. എനിക്ക് അദ്ദേഹത്തിന്റെ വേഗതയും കരുത്തും ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് ആസാദ് പറയുന്നു. എനിക്ക് എല്ലാവരും കോണ്‍ഗ്രസുകാരാണ്. കശ്മീരില്‍ നില്‍ക്കുമ്പോള്‍ ഒരു വിഭാഗത്തിന്റെ കോണ്‍ഗ്രസ് എന്ന് മാത്രം പറയാനാവില്ലെന്നും ആസാദ് വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ ചിലര്‍ വളരെ നന്നായി പ്രവര്‍ത്തിക്കുന്നില്ല. പക്ഷേ എനിക്ക് വേഗത്തില്‍ പ്രവര്‍ത്തിച്ചാണ് ശീലം. ഞാനൊരിക്കലും ആമയെ പോലെ മുന്നോട്ട് നീങ്ങില്ലെന്നും ഗുലാം നബി പറയുന്നു. 40 വര്‍ഷം മുമ്പുള്ള അതേ ഊര്‍ജം എനിക്ക് ഇപ്പോഴുമുണ്ട്. ദിവസം 16 റാലികള്‍ വരെ നടത്താന്‍ എനിക്കാവും. തന്റെ വിശ്വസ്തരില്‍ പലരും കശ്മീരില്‍ അധ്യക്ഷനാവാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. എന്നാല്‍ ഞാന്‍ അതിന് താല്‍പര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഗുലാം നബി പാര്‍ട്ടി രൂപീകരിക്കുന്നില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വത്തിന് താല്‍ക്കാലിക ആശ്വാസം കൂടിയാണ്.

മമതയോട് നോ പറഞ്ഞ് ശിവസേന, ഉദ്ധവ് കോണ്‍ഗ്രസിനൊപ്പം, പുതിയ സഖ്യം തൃണമൂലില്ലാതെ കരുത്താവുന്നുമമതയോട് നോ പറഞ്ഞ് ശിവസേന, ഉദ്ധവ് കോണ്‍ഗ്രസിനൊപ്പം, പുതിയ സഖ്യം തൃണമൂലില്ലാതെ കരുത്താവുന്നു

Recommended Video

cmsvideo
പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

English summary
ghulam nabi azad says not forming party, but today's congress leadership fears criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X