കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസ് അടുത്ത് 50 വര്‍ഷവും പ്രതിപക്ഷത്ത് തന്നെ: ഗുലാം നബി ആസാദ്

Google Oneindia Malayalam News

ദില്ലി: പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചെങ്കില്‍ അടുത്ത 50 വര്‍ഷം കൂടി കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദുലാം നബി ആസാദ്. മുഴുവന്‍സമയ നേതൃത്വം ഉള്‍പ്പെടെ കോണ്‍ഗ്രസിലെ സംഘടനാ തലത്തിലെ പ്രതിസന്ധികള്‍ ചൂണ്ടികാട്ടി സോണിയാ ഗാന്ധിക്ക് കത്തെഴുതിയ നേതാക്കൡലും ഗുലാം നബി ആസാദ് ഉണ്ടായിരുന്നു. ഒടുവില്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ അദ്ദേഹം രാജിസന്നദ്ധത വരെ ഉയര്‍ത്തി. ഇപ്പോഴിത പാര്‍ട്ടി സ്വീകരിക്കേണ്ട വ്യക്തമായ തീരുമാനങ്ങളില്‍ തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കി രണ്ടാമതും രംഗത്തെത്തിിരിക്കുകയാണ് ഗുലാം നബി ആസാദ്.

 തെരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പ്

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലും സംഘടനയുടെ അധ്യക്ഷന്‍, ജില്ലാ പ്രസിഡണ്ടുമാര്‍, ബ്ലോക്ക് പ്രസിഡണ്ടുമാ ഉള്‍പ്പെടെ മറ്റ് ചുമതലകളിലേക്കും തെരഞ്ഞെടുപ്പ് നടത്തേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചാണ് ഗുലാം നബി ആസാദ് ആശങ്ക പ്രകടിപ്പിച്ചത്. പാര്‍ട്ടിയിലെ ഇത്തരം വിയോജിപ്പുകള്‍ സ്ഥാനം നഷ്ടപ്പെടുമെന്നോര്‍ത്താണ് പലരും പറയാത്തതെന്നും ആസാദ് പറഞ്ഞു.

 സാധ്യതള്‍

സാധ്യതള്‍

ഇത്തരത്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ പാര്‍ട്ടിക്ക് നേതൃത്വം നല്‍കുമ്പോള്‍ പാര്‍ട്ടിക്ക് മുന്നിലുള്ള സാധ്യതള്‍ പോലും മികച്ചതാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍, അങ്ങനെയല്ലെങ്കില്‍ അടുത്ത് അമ്പത് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് പ്രതിപക്ഷത്ത് തന്നെ തുടരുമെന്നും ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടു.

Recommended Video

cmsvideo
Who Could Become Next Non-Gandhi Congress President? | Oneindia Malayalam
സംഘടനയില്‍ തെരഞ്ഞെടുപ്പ്

സംഘടനയില്‍ തെരഞ്ഞെടുപ്പ്

സംഘടനയില്‍ തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ 51 ശതമാനം വോട്ട് നേടുന്നവരെയാണ് ഭാരവാഹികളാക്കേണ്ടത്. എന്നാല്‍ ഇപ്പോള്‍ വലിയ പിന്തുണയില്ലാത്തവരാണ് സ്ഥാനത്തിരിക്കുന്നത്. പുതുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും മികച്ച നേതൃത്വം ഉണ്ടാവുകയുമാണെങ്കില്‍ അടുചത്ത തെരഞ്ഞെടുപ്പുകളെ ആത്മവിശ്വാസത്തോടെ നേരിടാനാവുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

സോണിയാ ഗാന്ധി

സോണിയാ ഗാന്ധി

തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നേതാക്കന്മാരുടെ കത്ത് വലിയ ചര്‍ച്ചയാവുകയും ശേഷം വിളിച്ചുചേര്‍ത്ത പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയാ ഗാന്ധി തന്നെ ഇടക്കാല അധ്യക്ഷ സ്ഥാനത്ത് തുടരുകയെന്നതുമാണ് തീരുമാനം. എന്നാല്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിനേയും ആസാദ് രൂക്ഷമായി വിമര്‍ശിച്ചു.

ഗുലാം നബി ആസാദ് പറഞ്ഞു.

ഗുലാം നബി ആസാദ് പറഞ്ഞു.

നിലവില്‍ ചുമതലയേറ്റെടുത്ത പ്രസിഡണ്ടിന് പാര്‍ട്ടിയില്‍ നിന്നും ഒരുശതമാനം പോലും പിന്തുണ ലഭിക്കുന്നില്ലെന്നാണ് ആസാദിന്റെ വാദം. ഒരു തെരഞ്ഞെടുപ്പ് നടത്തിയാല്‍ അത് പാര്‍ട്ടിയുടെ അടിത്തര ശക്തിപ്പെടുത്തന്‍ സഹായിക്കുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

English summary
ghulam nabi azad vision on the importance of election in congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X