വാഹന ഇൻഷുറൻസ് പുതുക്കണം: അടിവരയിട്ട് ഓർമിപ്പിച്ച് ജനറൽ ഇൻഷുറൻസ് കൌൺസിൽ, ഇളവ് അനുബന്ധരേഖകൾക്ക് മാത്രം
ദില്ലി: വാഹന രേഖകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട തിയ്യതി നീട്ടുന്നതായി പ്രഖ്യാപിച്ച് ജനറൽ ഇൻഷുറൻസ് കൌൺസിൽ. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം വാഹന വാഹന രേഖകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട് അനുവദിച്ചിട്ടുള്ള സമയം 2020 ഡിസംബർ 31 വരെയാണ് നീട്ടിയിട്ടുള്ളത്. ഇക്കാലയളവിൽ ഡ്രൈവിംഗ് ലൈസൻസ്, ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് മറ്റ് അനുബന്ധ രേഖകൾ എന്നിവ പുതുക്കാമെന്നാണ് അറിയിപ്പ്. എന്നാൽ ഇക്കൂട്ടത്തിൽ ഇൻഷുറൻസ് സംബന്ധിച്ച പേപ്പറുകൾ ഉൾപ്പെടില്ല.
1938ലെ ഇൻഷുറൻസ് ആക്ട് പ്രകാരം രൂപീകരിച്ചിട്ടുള്ള ഇൻഷുറൻസ് കമ്പനികളുടെ പ്രതിനിധി സ്ഥാപനമാണ് ജിഐ കൌൺസിൽ. എന്നാൽ ജി ഐ കൌൺ മുന്നോട്ടു വക്കുന്ന നിർദേശം മോട്ടോർ വാഹന ഇൻഷുറൻസ് പോളിസികൾ എത്രയും പെട്ടെന്ന് പുതുക്കേണ്ടതുണ്ടെന്നാണ്.

ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, വാഹനവുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ പുതുക്കാനുള്ള കാലാവധി മാത്രമാണ് നീട്ടി നൽകിയിട്ടുള്ളതെന്ന് ആഗസ്റ്റ് 24ന് സംസ്ഥാന സർക്കാരുകൾക്ക് അയച്ച കത്തിൽ ജിഐ ചൂണ്ടിക്കാണിക്കുന്നത്. ഇതിൽ മോട്ടോർ ഇൻഷുറൻസ് പോളിസികൾ ഉൾപ്പെടില്ലെന്നും കത്തിൽ എടുത്ത് പറയുന്നുണ്ട്. മോട്ടോർ ഇൻഷുറൻസ് പോളിസികൾ യഥാക്രമം നേരത്തെ നിർദേശിക്കപ്പെട്ടിട്ടുള്ള തിയ്യതികളുടെ അടിസ്ഥാനത്തിൽ തന്നെ പുതുക്കേണ്ടതുണ്ട്. എല്ലാ വാഹന ഇൻഷുറൻസ് ഉടമകളും നിശ്ചിത തിയ്യതിയിലോ അതിന് മുമ്പായോ ഇത് സംബന്ധിച്ച നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ കൌൺസിൽ നിർദേശിക്കുന്നു.












Click it and Unblock the Notifications