മഹാരാഷ്ട്രയില്‍ ക്രെയിൻ തകർന്ന് വീണ് 16 തൊഴിലാളികള്‍ മരിച്ചു: 3 പേർക്ക് പരിക്ക്
താനെ: മഹാരാഷ്ട്രയില്‍ യന്ത്രം തകർന്ന് വീണ് 16 പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. താനെയിലെ ഷാപൂരിന് സമീപം ക്രെയിൻ തകർന്ന് വീണാണ് അപകടം. സമൃദ്ധി എക്‌സ്‌പ്രസ് ഹൈവേയുടെ മൂന്നാംഘട്ട നിർമാണ പ്രവർത്തനങ്ങള്‍ നടന്ന് വരികെയാണ് അപകടമെന്നാണ് സൂചന.

ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകൾ ഉള്‍പ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കി. പരിക്കേറ്റ മൂന്നുപേരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേർ കൂടി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായും അധികൃതർ അറിയിച്ചു.
'താനെയിലെ ഷാപൂരിന് സമീപം ഗർഡർ ലോഞ്ചിംഗ് മെഷീൻ തകർന്ന് 16 പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സമൃദ്ധി എക്‌സ്‌പ്രസ് ഹൈവേയുടെ മൂന്നാം ഘട്ട നിർമ്മാണം നടന്ന് വരികെയാണ് അപകടം' ഷാപൂർ പോലീസ് പറഞ്ഞു.












Click it and Unblock the Notifications