കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനസംഖ്യ കൂടുന്നു, കൂട്ട വന്ധ്യംകരണം വേണമെന്ന് മന്ത്രി, അപകടം മനസിലാക്കി മന്ത്രിയെ തള്ളി പാര്‍ട്ടി

രാജ്യത്തെ ജനസംഖ്യ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂട്ട വന്ദ്യംകരണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി. ഗിരിരാജ് സിങാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

കോല്‍ക്കത്ത : രാജ്യത്ത് വര്‍ധിച്ചു വരുന്ന ജനസംഖ്യ നിയന്ത്രിക്കാന്‍ കൂട്ടത്തോടെ വന്ധ്യംകരണം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് രംഗത്ത്. മന്ത്രി പറഞ്ഞതിലെ അപകടം മനസിലാക്കി മന്ത്രിയെ തള്ളി ബിജെപിയും രംഗത്തെത്തി.

നോട്ട് നിരോധനത്തിനു പിന്നാലെയാണ് കൂട്ടത്തോടെ വന്ധ്യംകരണം നടത്തണമെന്ന ആവശ്യവുമായി ഗിരിരാജ് സിങ് രംഗത്തെത്തിയിരിക്കുന്നത്. നോട്ട് നിരോധനത്തിനു പിന്നാലെ കൂട്ടവന്ധ്യംകരണത്തിന് രാജ്യത്ത് ഒരു നിയമ അത്യാവശ്യമാണെന്നാണ് ഗിരിരാജ് സിങിന്റെ വാക്കുകള്‍.

 ഗിരിരാജ് സിങ് പറയുന്നത്

ഗിരിരാജ് സിങ് പറയുന്നത്

വികസനത്തിനും സാമൂഹ്യ സ്ഥിരതയ്ക്കും ജനസംഖ്യ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം. ലോകജനസംഖ്യയുടെ 17 ശതമാനവും ഇന്ത്യയിലാണെന്നും അദ്ദേഹം.

 ആദ്യം പസ്വാന്‍

ആദ്യം പസ്വാന്‍

ബിഹാര്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവാണ് ഗിരിരാജ് സിങ്. വന്ധ്യംകരണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്ന രണ്ടാമത്തെ ബിജെപി നേതാവ് കൂടിയാണ് സിങ്. നേരത്തെ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സഞ്ജയ് പസ്വാന്‍ ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

തെറ്റായി കണ്ടു

തെറ്റായി കണ്ടു

മുമ്പേ തന്നെ സിങ് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പലപ്പോഴും തന്റെ ആവശ്യത്തെ തെറ്റായി വ്യാഖ്യാനിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ബംഗ്ലാദേശിലും മലേഷ്യയിലും ജനസംഖ്യ നിയന്ത്രിക്കുന്നതിന് നിയമമുണ്ടെന്നും അതുകൊണ്ട് ഇന്ത്യയിലും ഇത് വരുന്നതുകൊണ്ട് തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 പാര്‍ട്ടി അജണ്ടയല്ല

പാര്‍ട്ടി അജണ്ടയല്ല

അതേസമയം സിങിനെ തള്ളി പാര്‍ട്ടി രംഗത്തെത്തി. സിങിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും അത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും ബിജെപി വ്യക്തമാക്കി. കൂട്ടവന്ധ്യംകരണം പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ അജണ്ടയിലില്ലെന്നും ബിജെപി പറയുന്നു.

 വേണം ബോധവത്കരണം

വേണം ബോധവത്കരണം

രാജ്യത്ത് ജനസംഖ്യ വര്‍ധിച്ചു വരുന്ന കാര്യത്തില്‍ സംശയമില്ല. ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കുകയാണ് വേണ്ടത്. സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഇതിനായി രംഗത്ത് വരണമെന്നും ബിജെപി വ്യക്തമാക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത് നിര്‍ബന്ധിച്ച് വന്ധ്യംകരണം നടത്തിയതിന്റെ മോശം അനുഭവങ്ങള്‍ ജനങ്ങള്‍ക്കുണ്ടെന്നും ബിജെപി പറയുന്നു.

English summary
Union minister Giriraj Singh on Sunday said after demonetisation there is an urgent need to make laws for sterilisation in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X