മുലായം സിങ്ങിന് ബലാത്സംഗത്തില്‍ മുന്‍പരിചയമുണ്ടോയെന്ന് കേന്ദ്രമന്ത്രി
ദില്ലി: ബലാത്സംഗവിഷയത്തില്‍ വിവാദപ്രസ്താവന നടത്തിയ സമാജ്‌വാദി പാര്‍ട്ടി തലവന്‍ മുലായം സിങ് യാദവിന് കേന്ദ്രമന്ത്രിയുടെ അപ്രതീക്ഷിത ചോദ്യം. ബലാത്സംഗത്തില്‍ മുന്‍ പരിചയമുണ്ടോയെന്നാണ് മുലായം സിങ്ങിനോട് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ് ചോദിക്കുന്നത്.
ഞായറാഴ്ച തന്റെ ലോക്‌സഭാ മണ്ഡലമായ നവാദയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 'മുലായം സിങ് വിശ്വസിക്കുന്നത് കൂട്ടബലാത്സംഗം നടക്കില്ലെന്നാണ്. അദ്ദേഹം പ്രായമായെങ്കിലും ചോദിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. നിങ്ങള്‍ക്ക് ബലാത്സംഗത്തില്‍ മുന്‍ പരിചയമുണ്ടോ?' ഗിരിരാജ് ചോദിച്ചു.

കൂട്ട ബലാത്സംഗം നടക്കില്ലെന്ന തരത്തില്‍ മുലായം സിങ് യാദവ് നടത്തിയ പ്രസ്താവനയാണ് ഗിരിരാജിന്റെ പരിഹാസത്തിന് കാരണമായത്. ഒരാള്‍ ബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ടാല്‍ നാലുപേരെക്കൂടി അറസ്റ്റ് ചെയ്യുന്ന സ്ഥിതിയാണ് ഇന്ന് നിലവിലുളളത്. അത്രയുംപേര്‍ക്ക് ഒരുമിച്ച് ബലാത്സംഗം ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു മുലയത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന.
നേരത്തെയും മുലായം സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തി വിവാദത്തിലായിരുന്നു. ബലാത്സംഗം ആണ്‍കുട്ടികളുടെ കുസൃതികളാണ് എന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇന്ത്യയില്‍ അടുത്തിടെ ഏറ്റവും കൂടുതല്‍ ബലാത്സംഗങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്.












Click it and Unblock the Notifications