പാകിസ്താനെ സ്നേഹിക്കുന്നത് നിർത്തണം.. മെഹ്ബൂബ മുഫ്തിക്കെതിരെ കേന്ദ്രമന്ത്രി ഗിരിരാജ് സിഗ്
Recommended Video

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് എതിരെ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് രംഗത്ത്. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഒരു അവസരം കൂടി നല്‍കണം എന്ന് മെഹ്ബൂബ നേരത്തെ പ്രതികരിച്ചതാണ് കേന്ദ്ര മന്ത്രി പ്രകോപിതനാകാനുളള കാരണം. മെഹ്ബൂബ മുഫ്തി ഇരട്ടത്താപ്പുകാരിയാണ് എന്ന് ഗിരിരാജ് സിംഗ് കുറ്റപ്പെടുത്തു.
പാകിസ്താനോട് സ്നേഹം കാണിക്കുന്നത് മെഹ്ബൂബ മുഫ്തി നിര്‍ത്തണം. ഇന്ത്യയില്‍ ജീവിക്കുന്നിടത്തോളം കാലം രാജ്യത്തോട് കൂറ് കാണിക്കണം എന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു. മെഹ്ബൂബ മുഫ്തിയെ ഈ രാജ്യമാണ് പോറ്റുന്നത്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ പക്ഷമായിരിക്കണം സംസാരിക്കേണ്ടതും. പാല് തന്ന കൈക്ക് തന്നെ കൊത്തരുത് എന്നും ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടു.

പുല്‍വാമയില്‍ ജെയ്ഷെ മുഹമ്മദ് ആക്രമണം നടത്തിയതിന് പിന്നില്‍ പാകിസ്താനാണ് എന്നാണ് ഇന്ത്യയുടെ ആരോപണം. എന്നാല്‍ ഈ ആരോപണം തള്ളി ഇമ്രാന് ഖാന് രംഗത്ത് വന്നിരുന്നു. പാകിസ്താന് പങ്കുണ്ട് എന്ന് തെളിയിക്കാനുളള തെളിവുകളും ഇമ്രാന് ആവശ്യപ്പെട്ടു. പാക് പ്രധാനനമന്ത്രിയുടെ ഈ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ഒരു അവവസരം കൂടി ഇന്ത്യ നല്‍കണം എന്ന് മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടത്.
പാക് പ്രധാനമന്ത്രി വിശദീകരണം നല്കിയ സാഹചര്യത്തില്‍ ഒരു അവസരം കൂടി അര്‍ഹിക്കുന്നു എന്ന് മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു. തെളിവ് വേണം എന്ന പാക് ആവശ്യത്തോട് യോജിക്കുന്നില്ല. പത്താന്കോട്ടിലടക്കം പാകിസ്താന് തെളിവ് നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ല. എന്നാല്‍ വിശദീകരണത്തിന്റെ പേരില്‍ പാക് പ്രധാനമന്ത്രിക്ക് ഒരു അവസരം കൂടി നല്‍കാം എന്നാണ് മെഹ്ബൂബ ട്വീറ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് അടുത്ത് വന്നതില്‍ യുദ്ധത്തെ കുറിച്ചുളള വാചാടോപങ്ങള്ക്കാണ് കൂടുതല്‍ സാധ്യത എന്നും മെഹ്ബൂബയുടെ ട്വീറ്റില്‍ പറയുന്നു.
Disagree. Pathankot dossier was given to them but no action was taken to punish the perpetrators . Time to walk the talk. But Pak PM deserves a chance since he’s recently taken over. Of course the war rhetoric has more to do with the impending elections than anything else. https://t.co/QIOxkzuSth
— Mehbooba Mufti (@MehboobaMufti) February 19, 2019
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications