കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെ സ്നേഹിക്കുന്നത് നിർത്തണം.. മെഹ്ബൂബ മുഫ്തിക്കെതിരെ കേന്ദ്രമന്ത്രി ഗിരിരാജ് സിഗ്

Google Oneindia Malayalam News

Recommended Video

cmsvideo
'പാകിസ്താനെ സ്നേഹിക്കുന്നത് നിർത്തണം' | #MehboobaMufti | Oneindia Malayalam

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് എതിരെ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് രംഗത്ത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഒരു അവസരം കൂടി നല്‍കണം എന്ന് മെഹ്ബൂബ നേരത്തെ പ്രതികരിച്ചതാണ് കേന്ദ്ര മന്ത്രി പ്രകോപിതനാകാനുളള കാരണം. മെഹ്ബൂബ മുഫ്തി ഇരട്ടത്താപ്പുകാരിയാണ് എന്ന് ഗിരിരാജ് സിംഗ് കുറ്റപ്പെടുത്തു.

പാകിസ്താനോട് സ്‌നേഹം കാണിക്കുന്നത് മെഹ്ബൂബ മുഫ്തി നിര്‍ത്തണം. ഇന്ത്യയില്‍ ജീവിക്കുന്നിടത്തോളം കാലം രാജ്യത്തോട് കൂറ് കാണിക്കണം എന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു. മെഹ്ബൂബ മുഫ്തിയെ ഈ രാജ്യമാണ് പോറ്റുന്നത്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ പക്ഷമായിരിക്കണം സംസാരിക്കേണ്ടതും. പാല് തന്ന കൈക്ക് തന്നെ കൊത്തരുത് എന്നും ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടു.

army

പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദ് ആക്രമണം നടത്തിയതിന് പിന്നില്‍ പാകിസ്താനാണ് എന്നാണ് ഇന്ത്യയുടെ ആരോപണം. എന്നാല്‍ ഈ ആരോപണം തള്ളി ഇമ്രാന്‍ ഖാന്‍ രംഗത്ത് വന്നിരുന്നു. പാകിസ്താന്‍ പങ്കുണ്ട് എന്ന് തെളിയിക്കാനുളള തെളിവുകളും ഇമ്രാന്‍ ആവശ്യപ്പെട്ടു. പാക് പ്രധാനനമന്ത്രിയുടെ ഈ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ഒരു അവവസരം കൂടി ഇന്ത്യ നല്‍കണം എന്ന് മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടത്.

പാക് പ്രധാനമന്ത്രി വിശദീകരണം നല്‍കിയ സാഹചര്യത്തില്‍ ഒരു അവസരം കൂടി അര്‍ഹിക്കുന്നു എന്ന് മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു. തെളിവ് വേണം എന്ന പാക് ആവശ്യത്തോട് യോജിക്കുന്നില്ല. പത്താന്‍കോട്ടിലടക്കം പാകിസ്താന് തെളിവ് നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ല. എന്നാല്‍ വിശദീകരണത്തിന്റെ പേരില്‍ പാക് പ്രധാനമന്ത്രിക്ക് ഒരു അവസരം കൂടി നല്‍കാം എന്നാണ് മെഹ്ബൂബ ട്വീറ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് അടുത്ത് വന്നതില്‍ യുദ്ധത്തെ കുറിച്ചുളള വാചാടോപങ്ങള്‍ക്കാണ് കൂടുതല്‍ സാധ്യത എന്നും മെഹ്ബൂബയുടെ ട്വീറ്റില്‍ പറയുന്നു.

English summary
Modi minister Giriraj Singh hisses at Mehbooba Mufti for her Pulwama comment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X