കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് അധീന കശ്മീരും അക്‌സായി ചിന്നും ഉടന്‍ തന്നെ നമ്മുടേതാകും; കേന്ദ്രമന്ത്രി ഗിരാജ് സിംഗ്

  • By S Swetha
Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രിയും ഫയര്‍ബ്രാന്‍ഡ് ബിജെപി നേതാവുമായ ഗിരാജ് സിംഗ് രംഗത്ത്. പാകിസ്ഥാന്‍ അധിനിവേശ കശ്മീര്‍ (പിഒകെ), അക്‌സായ് ചിന്‍ എന്നിവ ഇന്ത്യയുടെ ഭാഗമാകുമെന്ന് അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞു.

ഒറ്റപ്പെട്ട് വയനാട്: ചുരങ്ങള്‍ അപക‍ടാവസ്ഥയില്‍!! അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ നിര്‍ത്തി ഒറ്റപ്പെട്ട് വയനാട്: ചുരങ്ങള്‍ അപക‍ടാവസ്ഥയില്‍!! അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ നിര്‍ത്തി

പാകിസ്താന്‍ അധിനിവേശ കശ്മീരും അക്‌സായി ചിനും ഉടന്‍ തന്നെ രാജ്യവുമായി സംയോജിപ്പിക്കുമെന്ന കാര്യത്തില്‍ 200 ശതമാനം ആത്മവിശ്വാസമുണ്ടെന്ന് ബേഗുസാര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എം.പി കൂടിയായ ഗിരിരാജ് സിംഗ് പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള പ്രമേയം അവതരിപ്പിക്കവേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഇതേ കാര്യം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

giriraj-15


ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലും സംസ്ഥാനത്തെ പുനസംഘടിപ്പിക്കുന്നതിനെതിരെയും എതിര്‍പ്പുയര്‍ത്തിയ കോണ്‍ഗ്രസിനെതിരെയും സിംഗ് ആഞ്ഞടിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതില്‍ കോണ്‍ഗ്രസും പാകിസ്ഥാനും ഒരേ ഭാഷയാണ് സംസാരിക്കുന്നതെന്ന് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണോ കോണ്‍ഗ്രസ് സംസാരിക്കുന്നതെന്നോ പാകിസ്ഥാന്‍ കോണ്‍ഗ്രസിന്റെ ഭാഷയാണോ സംസാരിക്കുന്നതെന്നോ എനിക്ക് മനസ്സിലാകുന്നില്ല. രണ്ടിന്റെയും ഭാഷ ഒന്നുതന്നെയാണ്, ''സിംഗ് പറഞ്ഞു.

ജമ്മു കശ്മീരിന്റെ വികസനത്തിന് വഴിയൊരുക്കുന്നതിനായി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതായി കേന്ദ്രത്തിന്റെ നീക്കത്തെ ന്യായീകരിച്ചുകൊണ്ട് ബിജെപി നേതാവ് പറഞ്ഞു.ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം താല്‍ക്കാലികമായി നിര്‍ത്തിവച്ചതിന് ഗിരാജ് സിങ്ങും പാകിസ്ഥാനെതിരെയും സിംഗ് ആഞ്ഞടിച്ചു. വരുന്നത് എന്തും നേരിടാന്‍ ഇന്ത്യ എല്ലാ അവകാശങ്ങളും വിനിയോഗിക്കുമെന്നും ഇന്ത്യയെ ഭീഷണിപ്പെടുത്താന്‍ പാകിസ്ഥാന് സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ രാജ്യം ഒരു തരത്തിലുള്ള സമ്മര്‍ദത്തിനും വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Giriraj Singh's controversial statement over PoK and Aksai Chin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X