കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരണമെന്ന് ഗിരിരാജ് സിംഗ്, ബീഹാറിലും ബിജെപി സമ്മര്‍ദം!!

Google Oneindia Malayalam News

പട്‌ന: ലൗ ജിഹാദിനെതിരെയുള്ള ബിജെപിയുടെ നീക്കം ബീഹാറിലും. കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ലൗ ജിഹാദിനെതിരെ ബീഹാറില്‍ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളിലും ഇതൊരു പ്രതിസന്ധിയായി മാറി കൊണ്ടിരിക്കുകയാണ്. നിതീഷ് കുമാര്‍ സര്‍ക്കാര്‍ ലൗ ജിഹാദും ജനസംഖ്യാ നിയന്ത്രണവും വര്‍ഗീയതുമായി ചേര്‍ത്ത് അടയാളപ്പെടുത്തേണ്ടതല്ല. ഇത് സാമൂഹിക സൗഹാര്‍ദത്തിന് അത്യാവശ്യമാണെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.

1

ലവ് ജിഹാദ് എല്ലാ സംസ്ഥാനങ്ങളിലേക്കും പടര്‍ന്നിറങ്ങുകയാണ്. ഇത് ഹിന്ദുക്കളുടെ മാത്രം പ്രശ്‌നമല്ല. മുസ്ലീങ്ങളല്ലാത്ത എല്ലാ വിഭാഗങ്ങളും ഈ പ്രശ്‌നം നേരിടുന്നുണ്ട്. കേരളത്തില്‍ ക്രിസ്ത്യന്‍ വിഭാഗക്കാര്‍ ലൗ ജിഹാദിന്റെ പ്രശ്‌നം നേരിടുന്നുണ്ട്. അവര്‍ ഇക്കാര്യത്തില്‍ ആശങ്ക അറിയിച്ച് കഴിഞ്ഞു. നേരത്തെ സീരോ മലബാര്‍ സഭ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതംമാറ്റാനായി കുറച്ച് പേര്‍ നടക്കുന്നുണ്ടെന്നും, അവര്‍ ലൗ ജിഹാദിന്റെ പേരില്‍ കൊല്ലപ്പെടുകയാണെന്നും സഭ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം ഇതാണ് മന്ത്രി ഏറ്റെടുത്തിരിക്കുന്നത്. കേരളത്തില്‍ നേരത്തെ വലിയ വിവാദമായ പ്രസ്താവനയായിരുന്നു ഇത്.

ഈ പ്രതിസന്ധിയെ ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. ബീഹാര്‍ ഉടന്‍ തന്നെ ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്തണം. ഇതിലൂടെ വര്‍ഗീയത പരത്തുകയല്ല ലക്ഷ്യം. പലരുടെയും ജീവിതം രക്ഷിക്കാന്‍ സാധിക്കുമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. നേരത്തെ നാല് സംസ്ഥാനങ്ങളില്‍ നിയമം കൊണ്ടുവരുമെന്ന് ബിജെപി പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, കര്‍ണാടക എന്നിവിടങ്ങളിലാണ് നിയമം ലൗ ജിഹാദിനെതിരെ ഒരുങ്ങുന്നത്. യുപിയില്‍ ആഭ്യന്തര മന്ത്രാലയം, ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

അവരുടെ നിര്‍ദേശങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും. യോഗി ആദിത്യനാഥും ഇക്കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു. മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ലൗ ജിഹാദിനെതിരെ നിയമം ഉടന്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ജാമ്യമില്ലാത വകുപ്പുകള്‍ ചുമത്തുമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷം തടവും ലഭിച്ചേക്കും. അതേസമയം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ബിജെപി രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കാനായി കൊണ്ടുവന്ന വാക്കാണ് ലൗ ജിഹാദ് എന്ന് പറഞ്ഞു. വിവാഹമെന്നത് ഓരോ വ്യക്തിയുടെയും വ്യക്തിപരമായ സ്വാതന്ത്ര്യത്തില്‍ വരുന്നതാണെന്ന് ഗെലോട്ട് വ്യക്തമാക്കി.

English summary
giriraj singh wants bjp to introduce new law against love jihad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X