'മ്ം...രാത്രിയില്‍ ആ ക്ളിപ്പുകള്‍ ഞാനും കാണും', മന്ത്രി വിദ്യാര്‍ഥികളെ പഠിപ്പിച്ചത് ഇങ്ങനെ
മുംബൈ: അശ്ലീല ചിത്രങ്ങള്‍ താനും കാണാറുണ്ടെന്ന് പരോക്ഷമായി വിദ്യാര്‍ത്ഥികളോട് പറഞ്ഞ മഹാരാഷ്ട്ര മന്ത്രി വിവാദത്തില്‍. മഹാരാഷ്ട്രയിലെ പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ ഗിരീഷ് ബാപട്ട് ആണ് വിവാദ പരാമര്‍ശം നടത്തി വെട്ടിലായത്.
പൂനെയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച വിദ്യാര്‍ഥി ഹാക് പരിഷത്തില്‍ പങ്കെടുത്ത് സംസാരിയ്ക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. രാത്രിയില്‍ മൊബൈല്‍ ഫോണുകളില്‍ നിങ്ങള്‍ കാണുന്നത് എന്താണെന്ന് എനിയ്ക്കറിയാം ഞാനും അത് കാണാറുണ്ട്...കള്ളച്ചിരിയോടെ മന്ത്രി പറഞ്ഞത് ഇത്ര പുലിവാല് ആകുമെന്ന് അദ്ദേഹം പോലും കരുതിയിട്ടില്ല..

ഞാനും കാണും കേട്ടോ
അര്‍ധരാത്രി നിങ്ങള്‍ മൊബൈല്‍ ഫോണില്‍ കാണുന്നതരം ക്ളിപ്പുകള്‍ ഞാനും കാണാറുണ്ട്...എനിയ്ക്ക് വയസായെന്നാകും നിങ്ങള്‍ കരുതുക- വിദ്യാര്‍ഥികളോട് ഗിരീഷ് ബാപട്ട് പറഞ്ഞത് ഇങ്ങനെയാണ്

നിയമ വിദ്യാര്‍ഥികള്‍
പരിപാടിയില്‍ പങ്കെടുത്ത രണ്ട് വിദ്യാര്‍ഥികള്‍ മന്ത്രിയ്‌ക്കെതിരെ പരാതിയും നല്‍കി

പുലിവാല്
സോഷ്യല്‍ മീഡിയയും മന്ത്രിയുടെ പ്രസംഗത്തെ ഏറ്റെടുത്തു. പോരേ പൂരം, ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ പരാമര്‍ശത്തിന് ഇപ്പോഴും പഴി കേള്‍ക്കുകയാണ് മന്ത്രി

നിരോധനം
പോണ്‍ചിത്രങ്ങള്‍ നിരോധിയ്ക്കാന്‍ പോലും ഒരുങ്ങിയ ബിജെപിയിലെ തന്നെ അഗമാണ് മന്ത്രിയെന്നതാണ് മറ്റൊരു കാര്യം

ശിവസേനയും
വിദ്യാര്‍ഥികളോട് ഇത്തരത്തില്‍ അശ്ലീലം പറഞ്ഞ മന്ത്രിയെ ശിവസേനയും വിമര്‍ശിച്ചതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുന്ന സ്ഥിതിയായി












Click it and Unblock the Notifications