നോയിഡയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തശേഷം കത്തിച്ചു
നോയിഡ: പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിനു ശേഷം പൊള്ളലേല്‍പ്പിച്ചു. തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ദില്ലിയിലെ സഫ്ദര്‍ജങ് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് പെണ്‍കുട്ടി. 95 ശതമാനം പൊള്ളലേറ്റിടുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെ 2.30 ഓടെ നിലവിളികേട്ട് ഓടിയെത്തിയ മാതാപിതാക്കളാണ് പെണ്‍കുട്ടിയെ പൊള്ളലേറ്റ നിലയില്‍ വീടിന്റെ ടെറസില്‍ കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍ പറഞ്ഞു.

സംഭവത്തില്‍ അജയ്ശര്‍മ്മ എന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. പത്താം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടിയെ സ്‌കൂള്‍ വിട്ടു വരുന്ന വഴിയില്‍ നിന്ന് ഇരുപത്കാരനായ അജയ് ശര്‍മ്മ ശല്യചെയ്യാറുണ്ടായിരുന്നു. ഇതിനെതിരെ കുട്ടിയുടെ രക്ഷിതാക്കള്‍ ചോദ്യം ചെയ്തു. ഇതാകാം പ്രതിക്ക് കുട്ടിയോട് ദേഷ്യമുണ്ടാകാനുള്ള കാരണമെന്നാണ് നിഗമനം.
കുട്ടി ദുല്ലിയിലുള്ള സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലാണ്. 90 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നും രക്തതിലെ അണുബാധ നിയന്ത്രിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണെന്നും ശരീരത്തിലെ പല അവയവങ്ങളും നശിച്ചു പോയെന്നും ഡോക്ടര്‍മാര്‍ പറയുന്നു.












Click it and Unblock the Notifications