Get Updates
Get notified of breaking news, exclusive insights, and must-see stories!

18കാരിയെ തെരുവ് നായയെ കൊണ്ട് വിവാഹം കഴിപ്പിച്ചു, വീഡിയോ കാണൂ

റാഞ്ചി: ജാതകദോഷം മാറുന്നതിനും ബാധ ഒഴിയുന്നതിനുമായി ഝാര്‍ഖണ്ഡില്‍ 18 കാരിയെ പട്ടിയെ കൊണ്ട് വിവാഹം കഴിപ്പിച്ചു. മംഗ്ലി മുണ്ട എന്ന പെണ്‍കുട്ടിയെയാണ് ഗ്രാമ വാസികളും ബന്ധുക്കളും ചേര്‍ന്ന് തെരുവ് നായയെ കൊണ്ട് വിവാഹം കഴിപ്പിച്ചത്. നായയെ വിവാഹം കഴിയ്ക്കുന്നതോടെ പെണ്‍കുട്ടിയുടെ ശരീരത്തിലെ ബാധ നായയെ ബാധിയ്ക്കുമെന്നും പെണ്‍കുട്ടി ശാപ വിമുക്തയാകുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

പെണ്‍കുട്ടിയുടെ ശരീരത്തിലെ ബാധ ഗോത്രവര്‍ഗത്തെ മുഴുവന്‍ ബാധിയ്ക്കുമെന്ന മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് ഗ്രാമത്തിലുള്ളവര്‍ ഇത്തരമൊരു കല്യാണത്തിന് തയ്യാറായത്. ഝാര്‍ഖണ്ഡിലെ പല ഗ്രാമങ്ങളിലും ഇത്തരത്തിലുള്ള വിവാഹങ്ങള്‍ നടക്കാറുണ്ട്.

Girl Marriage Dog

പട്ടിയെ വിവാഹം കഴിച്ചതില്‍ തനിയ്ക്ക് ദുഖമുണ്ടെന്നും ബാധയകന്നാല്‍ എല്ലാ പെണ്‍കുട്ടികളും ആഗ്രഹിയ്ക്കുന്ന പോലെ ഒരു രാജകുമാരന്‍ തന്നെ വിവാഹം കഴിയ്ക്കുമെന്നും മംഗ്ലി പറയുന്നു.

വിവാഹത്തിന്റെതായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കാന്‍ മുന്‍കൈ എടുത്തതും ഇതിന് വേണ്ട പണം ചെലവഴിച്ചതും മംഗ്ലിയുടെ കുടുംബമാണ്. നവ വരനെ പോലെയാണ് തെരുവ് നായ വിവാഹ മണ്ഡപത്തിലേയ്ക്ക് ആനയിച്ചതും വിവാഹം നടത്തിയതും.

<center><iframe width="100%" height="338" src="//www.youtube.com/embed/EcyDb3w5PLQ" frameborder="0" allowfullscreen></iframe></center>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+