2 വയസ്സുകാരിയെ അയല്‍വാസിയായ 22 കാരന്‍ പീഡിപ്പിച്ചു
രണ്ട് വയസ്സുകാരിയെ അയല്‍വാസിയായ 22 കാരന്‍ പീഡിപ്പിച്ചു. കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ കസ്തൂര്‍ബ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.
ചെന്നൈ: രണ്ട് വയസ്സുകാരിയെ അയല്‍വാസിയായ 22 കാരന്‍ പീഡിപ്പിച്ചു. കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ കസ്തൂര്‍ബ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.
കുട്ടിയെ ശരീരത്തിലെ നഖത്തിന്റെയും മുറിവുകളുടെയും അടിസ്ഥാനത്തില്‍ പീഡനം നടന്നിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വീട്ടുകാരുടെ പരാതിയില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം കേസ് എടുത്തിട്ടുണ്ട്.

കുട്ടിയെ വീട്ടിലിരുത്തി വെള്ളമെടുക്കാന്‍ പോയ സമയത്താണ് അയല്‍വാസിയായ വിജയ് കുട്ടിയെ വീട്ടില്‍ നിന്നും എടുത്ത് കൊണ്ട് പോയത്. കുട്ടിയെ കാണാതായപ്പോള്‍ അടുത്തുള്ള വീടുകളില്‍ തിരച്ചില്‍ നടത്തുന്നതിനിടയില്‍ കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുകയും ആളുകളെ വിളിച്ച് കൂട്ടുകയും ചെയ്തു.
വാതില്‍ തുറന്ന് പുറത്തെത്തിയ വിജയ് യോട് കുട്ടി കരഞ്ഞതിന്റെ കാരണം ചോദിച്ചപ്പോള്‍ കട്ടിലില്‍ നിന്നും താഴേക്ക് വീണെന്നും മുറിവ് പറ്റിയെന്നും പറഞ്ഞ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. കട്ടിലില്‍ രക്തം വീണ സ്ഥലത്ത് യുവാവ് പൗഡര്‍ ഇടുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു അവിടെ നിന്നാണ് കസ്തൂര്‍ബ ആശുപത്രിയിലേക്ക് മാറ്റിയത്.












Click it and Unblock the Notifications