ശശികല പനീര്‍ശെല്‍വം പോരിനിടെ മൂന്നാം ക്ലാസുകാരിക്ക് സംഭവിച്ചത്;ലൈംഗികമായി പീഡിപ്പിച്ചു,ശേഷം...

  • By: Dennis
Subscribe to Oneindia Malayalam

ചെന്നൈ: ശശികലയുടെയും പനീര്‍ശെല്‍വത്തിന്റെയും പോരിനിടയില്‍ തമിഴ്‌നാട്ടില്‍ നിന്ന് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത. ചെന്നൈ നഗരത്തിലാണ് മൂന്നാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്. ലൈംഗികമായി പീഡിപ്പിച്ച ശേഷം കുട്ടിയെ കൊലപ്പെടുത്തുകയും പിന്നീട് പെണ്‍കുട്ടിയുടെ മൃതദേഹം ബാഗിലാക്കി റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചെന്നൈയിലെ മുഗലിവാക്കത്തെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനും നഗരത്തിലെ പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയിലെ ജോലിക്കാരനുമായി ധഷ്യന്തിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്കിടെ ഏഴു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ വാര്‍ത്ത അധികമാരും അറിഞ്ഞതുമില്ല.

റോഡരികില്‍...

റോഡരികില്‍...

നഗരത്തിലെ റോഡരികില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്. ഇതിനു തലേദിവസം പെണ്‍കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പരാതിയും നല്‍കിയിരുന്നു. ട്രാവല്‍ ബാഗില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

തട്ടി കൊണ്ടുപോയി പീഡിപ്പിച്ചു....

തട്ടി കൊണ്ടുപോയി പീഡിപ്പിച്ചു....

അപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ കളിക്കുന്നതിനിടെയാണ് യുവാവ് പെണ്‍കുട്ടിയെ തട്ടി കൊണ്ടുപോയത്. ശേഷം സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുയും ചെയ്തു. ബഹളം വെയ്ക്കുന്നത് ആരും കേള്‍ക്കാതിരിക്കാനായി പെണ്‍കുട്ടിയുടെ വായില്‍ തുണി തിരുകി വെയ്ക്കുകയും ചെയ്തിരുന്നു. ഇതുകാരണമാണ് പെണ്‍കുട്ടി ശ്വാസം മുട്ടി മരിച്ചത്.

അന്വേഷണം...

അന്വേഷണം...

ഇതിനിടയില്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചിരുന്നു. അപ്പാര്‍ട്ട്‌മെന്റിലെ മുഴുവന്‍ ഫഌറ്റുകളിലും അന്വേഷിച്ചെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല.

പിടിയിലായി...

പിടിയിലായി...

പെണ്‍കുട്ടിയുടെ അപ്പാര്‍ട്ട്‌മെന്റിന് സമീപം താമസിക്കുന്ന യുവാവിനെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇയാള്‍ ശേഷം മൃതദേഹം കത്തിക്കുകയും ചെയ്തു. പിന്നീടാണ് മൃതദേഹം ബാഗിലാക്കി റോഡരികില്‍ ഉപേക്ഷിച്ചത്.

പ്രതിഷേധവും...

പ്രതിഷേധവും...

അറസ്റ്റിലായ യുവാവിന്റെ ഫോണില്‍ നിന്നും ഒട്ടേറെ കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പോലീസ് കണ്ടെടുത്തു. ഏഴു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ചെന്നൈയില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്. നിരവധി പ്രതിഷേധ ബാനറുകളും മറ്റും നഗരത്തില്‍ ഉയര്‍ന്നിട്ടുണ്ട്.

English summary
A Class 3 student was sexually assaulted, suffocated, burnt and dumped in a bag on Sunday in Chennai.
Please Wait while comments are loading...