ഫേസ്ബുക്കില്‍ നഗ്നചിത്രം, കേണലിനെതിരെ പരാതിയുമായി മകള്‍!
ലഖ്നൊ: സോഷ്യല്‍ നെറ്റ്വര്ക്കിംഗ് വെബ്സൈറ്റായ ഫേസ്ബുക്കില്‍ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത പട്ടാളക്കാരനെതിരെ മകള്‍ പരാതി നല്കി. ഫേസ്ബുക്കില്‍ ഫേക്ക് അക്കൗണ്ടുണ്ടാക്കി സ്വന്തം നഗ്നചിത്രം പോസ്റ്റ് ചെയ്ത കേണല്‍ സന്ദീപ് നൈനിനെതിരെയാണ് 17 കാരിയായ മകള്‍ പോലീസിനെ സമീപിച്ചത്. പൊതു ഇടത്തില്‍ അശ്ലീലം പ്രചരിപ്പിക്കുക വഴി അച്ഛന് തനിക്ക് അപമാനമുണ്ടാക്കി എന്നാണ് പരാതി.
തന്റെ അച്ഛന്റേതാണ് ഫേസ്ബുക്കിലെ അശ്ലീല ചിത്രങ്ങളെന്ന് തിരിച്ചറിഞ്ഞ കൂട്ടുകാര്‍ തന്നോട് സംസാരിക്കുന്നത് പോലും നിര്‍ത്തി എന്ന് പെണ്‍കുട്ടി പറയുന്നു. ഇത് കാരണം കോളേജില്‍ പോകുന്നത് പോലും നിര്‍ത്തിയിരിക്കുകയാണ് പെണ്‍കുട്ടി. തന്റെ കൂട്ടുകാരുടെ കൈകളിലെല്ലാം ചിത്രം എത്തിയതോടെ നാണക്കേട് കാരണം അവരുടെ മുഖത്തുപോലും നോക്കാന്‍ കഴിയാത്ത സ്ഥിതിയിലാണത്രെ കുട്ടി.

ഉത്തര്‍ പ്രദേശിലെ ലഖ്നൊവിനടുത്ത് ആഷിയാന പോലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടി അച്ഛനെതിരെ പരാതിയുമായി എത്തിയത്. സുധീര്‍ സിംഗ് എന്ന പേരില്‍ ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണത്രെ കേണല്‍ സന്ദീപ് നൈന്‍ സ്വന്തം നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. മകളുടെ കോളേജിലെ കൂട്ടുകാര്‍ പലരും കേണലിന്റെ വ്യാജ അക്കൗണ്ടിലെ സുഹൃത്തുക്കളായിരുന്നു.
ഫോട്ടോ കണ്ട കൂട്ടുകാരാണ് പെണ്‍കുട്ടിയോട് കാര്യം പറഞ്ഞത്. അമ്മയോടൊപ്പം ലഖ്നൊവിലാണ് പെണ്‍കുട്ടി താമസം. അച്ഛന് പഞ്ചാബിലും. ഐ ടി ആക്ട് പ്രകാരം അച്ഛനെതിരെ നടപടിയെടുക്കണം എന്നാണ് പെണ്‍കുട്ടിയുടെ ആവശ്യം. ലഖ്നൊ സൈബര്‍ സെല്ലിന് കേസ് കൈമാറിയിരിക്കുകയാണ് ആഷിയാന പോലീസ്. സംഭവം സൈബര്‍ സെല്‍ അന്വേഷിക്കുമെന്ന് ആഷിയാന പോലീസ് സ്റ്റേഷന് ഓഫീസര്‍ സുധീര്‍ കുമാര്‍ പറഞ്ഞു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications